
തിരുവനന്തപുരം: സ്‌കൂൾ ഫിറ്റ്നെസ് പരിശോധനയ്ക്ക് ഈ മാസം 29 വരെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയർമാരെ നിർബന്ധിക്കരുതെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധി സംസ്ഥാനത്താകെ ബാധകമല്ലെന്ന വിലയിരുത്തലിൽ വിദ്യാഭ്യാസ വകുപ്പ്. ട്രൈബ്യൂണലിനെ സമീപിച്ച നാല് അസിസ്റ്റന്റ് എൻജിനിയർമാർക്ക് മാത്രമേ വിധി ബാധകമാകൂവെന്നാണ് ലഭിച്ച പ്രാഥമിക നിയമോപദേശം. പകർപ്പ് ഇന്ന് ലഭ്യമായാൽ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. തദ്ദേശ വകുപ്പ് മന്ത്രിയുമായി കൂടിയാലോചിക്കും.
മേയ് 31 ന് മുമ്പായി സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങണമെന്ന നിബന്ധനയിൽ ഇളവുണ്ടാകില്ല. ട്രൈബ്യൂണൽ വിധിയുടെ പേരിൽ പരിശോധനകൾ നിറുത്തിയതായി എയ്ഡഡ് സ്‌കൂൾ മാനേജർമാർ സർക്കാരിനെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |