
അമ്പലപ്പുഴ : സംസ്കാരമുള്ള സാംസ്കാരിക മന്ത്രിയാണ് പി.സി.വിഷ്ണുനാഥെന്ന് ജി.സുധാകരൻ എം.എൽ.എ. അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയന്റെ സംസ്ഥാന വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞകാലങ്ങളിൽ സംസ്കാരത്തിന് യോജിക്കാത്ത തരത്തിൽ രാഷ്ട്രീയ എതിരാളികളുമായി ഗുസ്തി നടത്തുന്നവരായിരുന്നു സാംസ്കാരിക മന്ത്രിയായി ഉണ്ടായിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി രാഷ്ടീയത്തെ ശുദ്ധമായി കൈകാര്യം ചെയ്യുന്നയാളാണ് പി.സി.വിഷ്ണുനാഥെന്നും ജി.സുധാകരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |