
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതി ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകി. സെക്രട്ടറി 22ന് നേരിട്ട് ഹാജരാകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ സമർപ്പിച്ച അപ്പീൽ ഇന്ന് പരിഗണിച്ചേക്കും.
കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കായി സി.ബി.ഐ നൽകിയ അപേക്ഷയിൽ ഉചിതമായ തീരുമാനമെടുക്കാൻ നേരത്തേ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ അപേക്ഷ വ്യവസായ വകുപ്പ് മൂന്നുവട്ടം തള്ളിയ സാഹചര്യത്തിലാണ് സിംഗിൾബെഞ്ച് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. പരാതിക്കാരനായ കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |