SignIn
Kerala Kaumudi Online
Tuesday, 12 May 2026 7.37 PM IST

സതീശനെ 'ഒറ്റിയാൽ' വിവരമറിയും; ഷാഫി പറമ്പിലിനെതിരെ കോൺഗ്രസ് സൈബർ ഇടങ്ങളിൽ വൻ പ്രതിഷേധം

Increase Font Size Decrease Font Size Print Page
shafi-kc

കോഴിക്കോട്: മുഖ്യമന്ത്രിയായി കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ, വടകര എംപിയും യുവ നേതാവുമായ ഷാഫി പറമ്പിലിനെതിരെ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തള്ളി കെസിക്ക് വേണ്ടി കരുനീക്കം നടത്തുന്നു എന്ന ആരോപണമാണ് ഷാഫിക്കെതിരെ ഉയരുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി.ടി. സൂരജിനൊപ്പം ഉമ്മൻചാണ്ടിയുടെ ചിത്രം ഉയർത്തിനിൽക്കുന്ന ഫോട്ടോ ഷാഫി പങ്കുവച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെ ഷാഫിയെ പ്രശംസിക്കുന്നതിനേക്കാൾ കൂടുതൽ വിമർശനങ്ങളും മുന്നറിയിപ്പുകളുമാണ് അണികൾ രേഖപ്പെടുത്തിയത്.

പാർട്ടിയെ വിജയത്തിലേക്ക് നയിച്ച സതീശനെ തഴഞ്ഞ് കെസിയെ മുഖ്യമന്ത്രിയാക്കിയാൽ സാധാരണ പ്രവർത്തകർ പാർട്ടി വിടുമെന്ന് പലരും മുന്നറിയിപ്പ് നൽകുന്നു. ഗ്രൂപ്പ് താല്പര്യങ്ങൾക്കും വ്യക്തിബന്ധങ്ങൾക്കും മുകളിൽ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്നും അല്ലാത്തപക്ഷം ഷാഫിയും തിരിച്ചടി നേരിടേണ്ടി വരുമെന്നും കമന്റുകൾ സൂചിപ്പിക്കുന്നു. സതീശനെ ചതിച്ചാൽ ഷാഫി എത്ര വലിയ നേതാവാണെങ്കിലും തോൽപ്പിക്കാൻ മുന്നിലുണ്ടാകുമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ നിലപാട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികൾ ഉണ്ടായപ്പോൾ സതീശൻ എടുത്ത ശക്തമായ നിലപാടുകളെ ചിലർ ഓർമ്മിപ്പിച്ചു. അന്ന് സതീശൻ കാട്ടിയ ആർജ്ജവം മറന്ന് കെസിക്കൊപ്പം നിൽക്കുന്നത് നന്ദികേടാണെന്നും, പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎമ്മിന് സംഭവിച്ചത് പോലെ കോൺഗ്രസിനും ജനങ്ങൾ തിരിച്ചടി നൽകുമെന്നും കുറിപ്പുകൾ മുന്നറിയിപ്പ് നൽകുന്നു.

TAGS: SHAFI PARAMBIL, LATESTNEWS, KC VENUGOPAL, UDF, INC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA