
കൊച്ചി: ഡി.ജി.പി എസ്. ശ്രീജിത്ത് എ.ഡി.ജി.പിയായിരിക്കെ വിദേശത്ത് യൂണിഫോമിൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പരാതിക്കാരൻ നൽകിയ രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വാഹന വകുപ്പ് ജീവനക്കാരൻ ദിപിൻ എടവന നൽകിയ ഹർജിയിലാണ് വിജിലൻസ് വകുപ്പിനുള്ള ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിർദ്ദേശം. താൻ വിജിലൻസിന് നൽകിയ രേഖകൾ കോടതി പരിശോധിക്കണമെന്ന് ഹർജിക്കാരൻ ആവശ്യം ഉന്നയിക്കുകയായിരുന്നു. വിഷയം സെപ്തംബർ ഏഴിന് വീണ്ടും പരിഗണിക്കും. അഴിമതി, ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് ഹർജിക്കാരൻ ഡി.ജി.പിക്കെതിരെ ഉന്നയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |