SignIn
Kerala Kaumudi Online
Saturday, 16 May 2026 2.50 AM IST

സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

hc

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള 409 ക്ഷേത്രങ്ങളിലും ടോയ്‌‌‌ലെറ്റുകളടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ പ്രത്യേക സ്കീം തയ്യാറാക്കണമെന്ന് ഹൈക്കോടതി. എല്ലാ ക്ഷേത്രങ്ങളിലേയും അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കണം. സ്ത്രീകൾ,പുരുഷന്മാർ,ഭിന്നലിംഗക്കാർ,ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക ടോയ്‌‌ലെറ്റുകൾ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കണമെന്നും കോടതി ബോർഡിനോട് നിർദ്ദേശിച്ചു.

കൊടുങ്ങല്ലൂർ ശ്രീകുരുംബ ദേവീക്ഷേത്രത്തിലെ അപര്യാപ്തകൾ സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ,ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. പല ഉത്തരവുകളുണ്ടായിട്ടും ക്ഷേത്രങ്ങളിലെ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് അവഗണിക്കുന്നതിൽ കോടതി വിയോജിപ്പ് രേഖപ്പെടുത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ പ്രധാന ക്ഷേത്രങ്ങൾക്കും ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ അപര്യാപ്തകളും ഭരണസമിതിയുടെ വീഴ്ചകളും ചൂണ്ടിക്കാട്ടി ശ്രീ കുരുംബമ്മ ഭക്തജനസമിതി കൺവീനറാണ് ഹൈക്കോടതിക്ക് പരാതി നൽകിയത്. പ്രസാദഊട്ടിലെ അഴിമതി,കുടിവെള്ളക്ഷാമം,ജീവനക്കാരുടെ മോശംപെരുമാറ്റം മൂലം ഭക്തർക്ക് തൃപ്തികരമായ ദർശനം ലഭിക്കാത്ത സാഹചര്യം എന്നിവയും സമിതി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

വി​വാ​ഹി​ത​യ്ക്കും​ ​ക​ന്യാ​സ്ത്രീ​ക്കും​ ​കു​ടും​ബ​സ്വ​ത്ത്
ന​ഷ്ട​മാ​കു​ന്ന​ ​വ്യ​വ​സ്ഥ​ ​അ​സാ​ധു​:​ ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​വി​വാ​ഹം​ ​ക​ഴി​ച്ചാ​ലോ​ ​ക​ന്യാ​സ്ത്രീ​ ​ആ​യാ​ലോ​ ​പി​താ​വ് ​ന​ൽ​കി​യ​ ​സ്വ​ത്ത് ​മ​ക​ൾ​ക്ക് ​ന​ഷ്ട​മാ​കു​മെ​ന്ന​ ​വ്യ​വ​സ്ഥ​ ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​പി​താ​വ് ​എ​ഴു​തി​ച്ച​ ​ധ​ന​നി​ശ്ച​യാ​ധാ​ര​ത്തി​ലെ​ ​ഈ​ ​നി​ബ​ന്ധ​ന​പ്ര​കാ​രം​ ​സ​ഹോ​ദ​രി​യു​ടെ​ ​വി​ഹി​തം​ ​സ്വ​ന്തം​ ​പേ​രി​ലാ​ക്കി​യ​ ​വൈ​ക്കം​ ​സ്വ​ദേ​ശി​ ​വ​ർ​ക്കി​ ​വ​ർ​ഗീ​സി​ന്റെ​ ​അ​പ്പീ​ൽ​ ​ത​ള്ളു​ക​യും​ ​പോ​ക്കു​വ​ര​വ് ​അ​സാ​ധു​വാ​ക്കു​ക​യും​ ​ചെ​യ്ത​ ​ഉ​ത്ത​ര​വി​ലാ​ണ് ​ജ​സ്റ്റി​സ് ​എ​സ്.​ ​ഈ​ശ്വ​ര​ൻ​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.
1965​ലെ​ ​ധ​ന​നി​ശ്ച​യാ​ധാ​ര​പ്ര​കാ​രം​ ​അ​പ്പീ​ൽ​ ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​സ​ഹോ​ദ​രി​ ​ക​ത്രീ​ന​യ്ക്ക് ​പി​താ​വ് 10​ ​സെ​ന്റ് ​സ്ഥ​ലം​ ​ന​ൽ​കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മ​ക​ൾ​ ​വി​വാ​ഹി​ത​യാ​വു​ക​യോ​ ​ക​ന്യാ​സ്ത്രീ​യാ​വു​ക​യോ​ ​ചെ​യ്താ​ൽ​ ​ഇ​ത്ര​യും​ ​ഭൂ​മി​ ​മ​ക​ന് ​തി​രി​ച്ചെ​ടു​ക്കാ​മെ​ന്നും​ ​വ്യ​വ​സ്ഥ​വ​ച്ചു.​ 1971​ൽ​ ​വി​വാ​ഹി​ത​യാ​യ​ ​ക​ത്രീ​ന​ ​ജ​‌​ർ​മ്മ​നി​ക്ക് ​പോ​യി.​ ​പി​താ​വ് 1983​ൽ​ ​മ​രി​ക്കു​ക​യും​ ​ചെ​യ്തു.​ ​ആ​ധാ​ര​ത്തി​ലെ​ ​വ്യ​വ​സ്ഥ​വ​ച്ച് ​വ​ർ​ക്കി​ ​ഈ​ ​സ്ഥ​ലം​ ​ത​ന്റെ​ ​പേ​രി​ൽ​ ​പോ​ക്കു​വ​ര​വ് ​ചെ​യ്തെ​ടു​ത്തു.​ ​ഇ​തി​നെ​തി​രാ​യ​ ​ക​ത്രീ​ന​യു​ടെ​ ​ഹ​ർ​ജി​ ​മു​ൻ​സി​ഫ് ​കോ​ട​തി​ ​നി​ര​സി​ച്ചെ​ങ്കി​ലും​ ​കോ​ട്ട​യം​ ​അ​ഡി.​ ​ജി​ല്ലാ​ ​കോ​ട​തി​ ​അ​നു​കൂ​ല​ ​നി​ല​പാ​ടെ​ടു​ത്തു.​ ​ഇ​തി​നെ​തി​രെ​യാ​ണ് ​സ​ഹോ​ദ​ര​ൻ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.
വി​വാ​ഹം​ ​ക​ഴി​ക്കു​ന്ന​തി​നോ​ ​ക​ന്യാ​സ്ത്രീ​യാ​കു​ന്ന​തി​നോ​ ​ത​ട​സ​മാ​യി​ ​നി​ൽ​ക്കു​ന്ന​ ​ക​രാ​റു​ക​ൾ​ ​ഇ​ന്ത്യ​ൻ​ ​ക​രാ​ർ​ ​നി​യ​മ​ത്തി​ലെ​ 26​-ാം​വ​കു​പ്പ് ​പ്ര​കാ​രം​ ​അ​സാ​ധു​വാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നി​രീ​ക്ഷി​ച്ചു.​ ​ഇ​ത്ത​രം​ ​നി​ബ​ന്ധ​ന​ക​ൾ​ ​പൊ​തു​താ​ത്പ​ര്യ​ത്തി​ന് ​വി​രു​ദ്ധ​മാ​ണ്.​ ​സ്വ​ത്ത്കൈ​മാ​റ്റ​ ​നി​യ​മ​പ്ര​കാ​രം​ ​ഒ​രാ​ൾ​ക്ക് ​പൂ​ർ​ണ​മാ​യി​ ​ന​ൽ​കി​യ​ ​സ്വ​ത്തി​ന്മേ​ൽ​ ​പി​ന്നീ​ട് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​നു​വ​ദി​ക്ക​പ്പെ​ട്ട​ 10​ ​സെ​ന്റി​ൽ​ ​ക​ത്രീ​ന​യ്ക്ക് ​പൂ​ർ​ണ​അ​വ​കാ​ശ​മു​ണ്ടെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA