SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

പ്ര​മു​ഖ ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.ജി.പരമേശ്വരൻ നായർ വിടവാങ്ങി

k

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​മു​ഖ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും​ ​കേ​ര​ള​കൗ​മു​ദി​ ​സ്‌​പെ​ഷ്യ​ൽ​ ​ക​റ​സ്‌​പോ​ണ്ട​ന്റു​മാ​യി​രു​ന്ന​ ​തൃ​ക്ക​ണ്ണാ​പു​രം​ ​സൊ​സൈ​റ്രി​ ​റോ​ഡ് ​ഉ​മാ​മ​ഹേ​ശ്വ​ര​ത്തി​ൽ​ ​കെ.​ജി.​പ​ര​മേ​ശ്വ​ര​ൻ​ ​നാ​യ​ർ​ ​(95)​ ​അ​ന്ത​രി​ച്ചു.​ ​മൂ​ന്ന​ര​ ​പ​തി​റ്റാ​ണ്ടോ​ളം​ ​കേ​ര​ള​കൗ​മു​ദി​ക്കൊ​പ്പം​ ​സ​ഞ്ച​രി​ച്ച​ ​അ​ദ്ദേ​ഹം​ ​നി​യ​മ​സ​ഭാ​ ​റി​പ്പോ​ർ​ട്ടിം​ഗി​ൽ​ ​അ​തി​കാ​യ​നാ​യി​രു​ന്നു.

വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ​ ​ബു​ദ്ധി​മു​ട്ടു​ക​ളെ​ ​തു​ട​ർ​ന്ന് ​വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 5.30​തോ​ടെ​യാ​യി​രു​ന്നു​ ​അ​ന്ത്യം.​ ​ഇ​ന്ന് ​രാ​വി​ലെ​ 11.15​മു​ത​ൽ​ 11.45​വ​രെ​ ​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​സ് ​ക്ല​ബി​ൽ​ ​പൊ​തു​ദ​ർ​ശ​നം.
സം​സ്കാ​രം​ ​വൈ​കി​ട്ട് 3.30​ന് ​വീ​ട്ടു​വ​ള​പ്പി​ൽ.​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​വീ​ട്ടി​ലെ​ത്തി​ ​അ​ന്ത്യോ​പ​ചാ​രം​ ​അ​ർ​പ്പി​ച്ചു.
നി​യ​മ​സ​ഭാ​ ​റി​പ്പോ​ർ​ട്ടിം​ഗി​ലെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​രി​ച​യ​സ​മ്പ​ത്ത് ​പു​തി​യ​ ​സാ​മാ​ജി​ക​ർ​ക്കും​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​ഒ​രു​പോ​ലെ​ ​മാ​ർ​ഗ​ദ​ർ​ശ​ക​മാ​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ഗ​തി​യി​ൽ​ ​നി​ർ​ണാ​യ​ക​മാ​യ​ ​നി​ര​വ​ധി​ ​വാ​ർ​ത്ത​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ 1998​ൽ​ ​കേ​ര​ള​കൗ​മു​ദി​യി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ചു.​ ​കേ​ര​ള​ ​നി​യ​മ​സ​ഭാ​ച​രി​ത്ര​വും​ ​ധ​ർ​മ്മ​വും​ ​എ​ന്ന​ ​പു​സ്ത​ക​ത്തി​ന്റെ​ ​ര​ച​യി​താ​വാ​ണ്.
2021​ലെ​ ​സ്വ​ദേ​ശാ​ഭി​മാ​നി​ ​കേ​സ​രി​ ​പു​ര​സ്ക്കാ​രം​ ​ന​ൽ​കി​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​ആ​ദ​രി​ച്ചു.​ ​മി​ക​ച്ച​ ​നി​യ​മ​സ​ഭാ​ ​റി​പ്പോ​ർ​ട്ടിം​ഗി​നു​ള്ള​ ​ജി.​കാ​ർ​ത്തി​കേ​യ​ൻ​ ​സ്മാ​ര​ക​ ​അ​വാ​ർ​ഡ്,​ ​കെ.​സി.​സെ​ബാ​സ്റ്റ്യ​ൻ​ ​മെ​മ്മോ​റി​യ​ൽ​ ​അ​വാ​ർ​ഡ്,​ ​കെ.​വി​ജ​യ​രാ​ഘ​വ​ൻ​ ​അ​വാ​ർ​ഡ്,​ ​കെ.​ബാ​ല​കൃ​ഷ്ണ​ൻ​ ​അ​വാ​ർ​ഡ്,​ ​പി.​സി.​സു​കു​മാ​ര​ൻ​നാ​യ​ർ​ ​അ​വാ​ർ​ഡ് ​സ്വ​ദേ​ശാ​ഭി​മാ​നി​ ​രാ​മ​കൃ​ഷ്ണ​പി​ള്ള​ ​അ​വാ​ർ​ഡ് ​എ​ന്നി​ങ്ങ​നെ​ 13​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചു.​ ​ഇ​തി​ൽ​ ​ര​ണ്ടെ​ണ്ണം​ ​രാ​ഷ്ട്ര​പ​തി​മാ​രാ​യി​രു​ന്ന​ ​ഡോ.​കെ.​ആ​ർ.​നാ​രാ​യ​ണ​ൻ,​ ​ഡോ.​എ.​പി.​ജെ.​ ​അ​ബ്ദു​ൾ​ക​ലാം​ ​എ​ന്നി​വ​രി​ൽ​ ​നി​ന്നാ​ണ് ​സ്വീ​ക​രി​ച്ച​ത്.
ഭാ​ര്യ​ ​സം​ഗീ​താ​ദ്ധ്യാ​പി​ക​യും​ ​ഡ​ബ്ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റു​മാ​യ​ ​സു​ഭ​ദ്രാ​മ്മ,​ ​മ​ക്ക​ൾ​:​ ​രാ​ജേ​ശ്വ​രി​ ​(​ഹി​ന്ദു​സ്ഥാ​ൻ​ ​ലാ​റ്റ​ക്സ്),​ ​സു​ജ​ ​(​എ​ൽ.​ഐ.​സി​ ​ഹൗ​സിം​ഗ് ​ഫി​നാ​ൻ​സ്,​)​ ​മ​രു​മ​ക്ക​ൾ​:​ ​രാ​ജ​ശേ​ഖ​ര​ൻ​ ​(​മു​ൻ​ ​അ​നൗ​ൺ​സ​ർ​ ​ആ​കാ​ശ​വാ​ണി​)​ ​സു​നി​ൽ​ ​കു​മാ​ർ​ ​(​എം​പ്ലോ​യീ​സ് ​പ്രൊ​വി​ഡ​ന്റ് ​ഫ​ണ്ട് ​റി​ട്ട.​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​).
നി​യ​മ​സ​ഭ​ ​റി​പ്പോ​ർ​ട്ടിം​ഗി​ന്റെ​ ​ആ​ഴ​വും​ ​പ​ര​പ്പും​ ​അ​റി​ഞ്ഞ​ ​ലേ​ഖ​ക​നാ​യി​രു​ന്നു​ ​കെ.​ജി.​ ​പ​ര​മേ​ശ്വ​ര​ൻ​ ​നാ​യ​രെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​അ​നു​ശോ​ചി​ച്ചു.​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA