
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകാൻ കഴിഞ്ഞ സർക്കാർ ആവിഷ്കരിച്ച കെ- ഫോൺ പദ്ധതി തുടരുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. പുതുക്കിയ ബഡ്ജറ്റിൽ 8.57 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയെ സ്വകാര്യവത്കരിക്കുന്നത് പരിഗണനയിൽ ഇല്ല.
ഇതുവരെ 14,198 കുടുംബങ്ങൾക്ക് കണക്ഷൻ സൗജന്യമായി നൽകി. വീടുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമായി 1,02,390 കെ - ഫോൺ കണക്ഷനുകൾ വാണിജ്യാടിസ്ഥാനത്തിലും നൽകിയിട്ടുണ്ടെന്ന് സേവ്യർ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |