SignIn
Kerala Kaumudi Online
Saturday, 30 May 2026 5.47 PM IST

എലപ്പുള്ളി ബ്രൂവറി: നടക്കുന്നത് നുണ പ്രചാരണമെന്ന് മന്ത്രി

READ ENGLISH VERSION
c

പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറിയുമായി ബന്ധപ്പെട്ട് വലിയ വ്യാവസായിക മുന്നേറ്റത്തിന് പാലക്കാട്ട് കളമൊരുങ്ങുകയാണെന്നും അതിനെ ഇല്ലാതാക്കരുതെന്നും മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവശ്യമായ വെള്ളം മലമ്പുഴയിൽ നിന്നും മഴവെള്ളം സംഭരിക്കുന്നതിലൂടെയും ലഭ്യമാക്കും. അതുപറഞ്ഞ് അനേകായിരം പേർക്ക് തൊഴിലവസരം കിട്ടുന്ന പദ്ധതി മുടക്കാൻ ശ്രമിക്കരുത്.

ഒരു തുള്ളി ഭൂഗർഭജലം എടുക്കാൻ അനുമതി നൽകിയിട്ടില്ല. ഇതിന്റെ പേരിൽ നുണപ്രചാരണമാണ് നടക്കുന്നത്. കുടിലമായ രാഷ്ട്രീയ ലക്ഷ്യമാണ് അതിനുപിന്നിൽ. കേരളത്തിൽ ഒരു വ്യവസായം വരുമ്പോൾ ആദ്യം പഞ്ചായത്തിന്റെ അനുമതി തേടിയിട്ടാണോ ആരംഭിക്കുക. പഞ്ചായത്തിന്റെ അനുമതി ആവശ്യമുള്ള ചില ഘട്ടങ്ങളുണ്ട്. ആ ഘട്ടത്തിലാണ് അത് ചോദിക്കുക. ഇക്കാര്യങ്ങളിൽ മാദ്ധ്യമങ്ങൾ ഉൾപ്പെടെ നുണപ്രചാരണം നടത്തുകയാണ്.

മദ്യനയത്തിൽ പറഞ്ഞിട്ടുള്ള കാര്യമാണ് ഇപ്പോൾ നടപ്പാക്കുന്നത്. സർക്കാരിന്റെ മദ്യനയത്തെ എതിർത്ത് അന്ന് പ്രസ്താവനയിറക്കിയ രമേശ് ചെന്നിത്തല ഇപ്പോൾ ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്. പുറത്ത് ഉന്നയിച്ച ഗൗരവത്തോടെ ഈ ആക്ഷേപം നിയമസഭയിൽ ഉന്നയിക്കാനുള്ള ധൈര്യം പ്രതിപക്ഷത്തിന് ഉണ്ടായില്ല. ഇതൊരു വ്യവസായമാണ്. വ്യവസായം ആരംഭിക്കുന്നതിന് ടെൻഡർ വിളിക്കണോയെന്നും മന്ത്രി ചോദിച്ചു.


ക​ർ​ഷ​ക​രോ​ടു​ള്ള
ക്രൂ​ര​ത​യെ​ന്ന് ​ചെ​ന്നി​ത്തല

എ​ല​പ്പു​ള്ളി​യി​ലെ​ ​ബ്രൂ​വ​റി,​ ​കേ​ര​ളം​ ​ക​ണ്ട​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​അ​ഴി​മ​തി​യാ​ണെ​ന്നും.​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ത് ​ക​ർ​ഷ​ക​രോ​ടു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ക്രൂ​ര​ത​യാ​ണെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​എ​ല​പ്പു​ള്ളി​യി​ൽ​ ​ഒ​യാ​സി​സ് ​ക​മ്പ​നി​യു​ടെ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഒ​യാ​സി​സ് ​ക​മ്പ​നി​യെ​ ​എ​ങ്ങ​നെ​ ​തി​ര​ഞ്ഞെ​ടു​ത്തു​വെ​ന്ന് ​സ​ർ​ക്കാ​ർ​ ​പ​റ​യ​ണം.​ ​ക​മ്പ​നി​യു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​യോ​ ​എ​ക്‌​സൈ​സ് ​മ​ന്ത്രി​യോ​ ​ച​ർ​ച്ച​ ​ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും​ ​വ്യ​ക്ത​മാ​ക്ക​ണം.

മ​ഴ​യി​ല്ലാ​ത്തി​ട​ത്ത് ​എ​ങ്ങ​നെ​ ​മ​ഴ​ക്കു​ഴി​ ​നി​ർ​മ്മി​ച്ച് ​വെ​ള്ളം​ ​ഉ​പ​യോ​ഗി​ക്കും.​ ​മ​ന്ത്രി​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ൽ​ ​നി​ന്നും​ ​മ​ഴ​ ​കൊ​ണ്ടു​വ​രു​മോ.​ ​മ​ദ്യ​ന​യ​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യ​ ​കാ​ര്യം​ ​എ​ന്തു​കൊ​ണ്ട് ​ഇ​ട​തു​പ​ക്ഷം​ ​ജ​ന​ങ്ങ​ളോ​ട് ​പ​റ​ഞ്ഞി​ല്ല,​ ​മ​ന്ത്രി​ ​രാ​ജേ​ഷ് ​നി​യ​മ​സ​ഭ​യി​ൽ​ ​നി​ന്ന് ​ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു.
വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ​ ​സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ൽ​ ​ഈ​ ​പ​ദ്ധ​തി​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി​ല്ലാ​യി​രു​ന്നു.​ ​സി.​പി.​ഐ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA