
തിരുവനന്തപുരം: കേരളസർവകലാശാലയുടെ തമിഴ് വകുപ്പിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് തമിഴ് ഭാഷാ പഠനത്തിനായി തമിഴ്നാട് സർക്കാരിന്റെ സ്കോളർഷിപ്പ്. 2021- 23 ബാച്ചിലെ 13 വിദ്യാർത്ഥികളും, 2020- 22 ബാച്ചിലെ 8 വിദ്യാർത്ഥികളും അർഹരായി. പ്രതിമാസം 3000 രൂപയാണ് ലഭിക്കുക. ആകെ 9,81,000 രൂപയാണ് സ്കോളർഷിപ്പായി അനുവദിച്ചത്. മറ്റു ബാച്ചുകളിലെ വിദ്യാർത്ഥികൾക്കും ഉടൻ സ്കോളർഷിപ്പ് ലഭിക്കും. തമിഴ് ഭാഷയുടെ ഉന്നമനവും പ്രചാരവും ലക്ഷ്യമാക്കിയാണ് സ്കോളർഷിപ്പ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |