SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 AM IST

മൈക്രോസോഫ്റ്റ് ഓൺലൈൻ ഇന്റേൺഷിപ്പ്

w

ബിരുദ വിദ്യാർത്ഥികൾക്ക് മൈക്രോസോഫ്റ്റ് ഓൺലൈൻ ഇന്റേൺഷിപ്പിന് അവസരങ്ങളുണ്ട്. എ.ഐ.സി.ടി.ഇ, Edunet ഫൗണ്ടേഷൻ എന്നിവയുമായി ചേർന്നാണ് ഇന്റേൺഷിപ് ഓഫർ ചെയ്യുന്നത്.

ഫുൾബ്രൈറ്റ് നെഹ്‌റു

മാസ്റ്റേഴ്സ് ഫെലോഷിപ്പ്

2026 -27ലെ ഫുൾബ്രൈറ്റ് നെഹ്‌റു മാസ്റ്റേഴ്സ് ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്ക് മേയ് 14 വരെ അപേക്ഷിക്കാം. ഇക്കണോമിക്സ്, പാരിസ്ഥിതിക പഠനം, നിയമ പഠനം, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് ഹെൽത്ത്, സുസ്ഥിര വികസനം, അർബൻ പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കാം.

എം.എസ്‌സി മെഡിക്കൽ &

റേഡിയോളോജിക്കൽ ഫിസിക്സ്

ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് മെഡിക്കൽ ആൻഡ് റേഡിയോളോജിക്കൽ ഫിസിക്സിൽ എം.എസ‌്സി പ്രോഗ്രാമിന് മേയ് 15 വരെ അപേക്ഷിക്കാം. ഏറെ തൊഴിൽ സാദ്ധ്യതയുള്ള പ്രോഗ്രാമാണിത്. രാജ്യത്തിനകത്തും വിദേശത്തും ഗവേഷണത്തിന് ഏറെ അവസരങ്ങളുണ്ട്. മികച്ച ക്യാമ്പസ് പ്ലേസ്‌മെന്റുമുണ്ട്‌. രണ്ട് വർഷമാണ് കോഴ്സിന്റെ കാലയളവ്. പത്ത് സീറ്റുകളുണ്ട്. ബി.എസ്‌സി 60 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് JAM2024/JEST2024 സ്കോറുണ്ടെങ്കിൽ അപേക്ഷിക്കാം. തുടർന്നുള്ള ഇന്റർവ്യൂവിന്റെ കൂടി അടിസ്ഥാനത്തിലാണ് സെലക്ഷൻ. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പ്രതിമാസം 16000 രൂപ വീതം ഫെല്ലോഷിപ്പ് ലഭിക്കും. കോഴ്സ് പൂർത്തിയാക്കിയവർക്ക് എയിംസ് അടക്കമുള്ള മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പിനുള്ള അവസരങ്ങൾ ലഭിക്കും. മേയ് 15 വരെ അപേക്ഷിക്കാം. ജൂലായ് ഒന്ന് മുതൽ നാലുവരെയാണ് ഇന്റർവ്യൂ.

ഇന്റഗ്രേറ്റഡ് ടീച്ചർ

എഡ്യുക്കേഷൻ പ്രോഗ്രാം

ബിരുദവും ബി.എഡും ചേർന്നുള്ള ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമിന് പ്രവേശനം ലഭിക്കാനുള്ള നാഷണൽ ഏജൻസി നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിംഗിന് (NCET) പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മികച്ച ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമാണിത്. ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണമായി നിലവിൽ വരുന്നതോടെ ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമിന് പ്രസക്തിയേറും.ബി.എസ്‌സി എഡ്, ബി.എ എഡ് പ്രോഗ്രാമുകളുണ്ട്. കേന്ദ്ര സർവകലാശാലകൾ, തെരഞ്ഞെടുത്ത എൻ.ഐ.ടികൾ, സംസ്ഥാനതല സർവകലാശാലകൾ എന്നിവിടങ്ങളിലായി 6000ത്തോളം സീറ്റുകളുണ്ട്. കോഴിക്കോട് എൻ. ഐ.ടിയിൽ ബി.എസ്‌സി എഡ് പ്രോഗ്രാമുണ്ട്. ഏപ്രിൽ 30 വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 12നാണ് പരീക്ഷ. പരീക്ഷയ്ക്ക് നാല് സെഷനുകളുണ്ടാകും.യഥാക്രമം രണ്ടു ഭാഷയിൽ നിന്നുള്ള ചോദ്യങ്ങൾ, മൂന്ന് തെരഞ്ഞെടുത്ത വിഷയങ്ങൾ, പൊതുവിജ്ഞാനം, ടീച്ചിംഗ് അഭിരുചി എന്നിവയിൽ നിന്നായി 20-25 വരെ ചോദ്യങ്ങളുണ്ടാകും. www.ncet.samarth.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA