SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 AM IST

പത്താം ക്ളാസുകാർക്ക് മദ്യം വാങ്ങി നൽകിയ യുവാക്കൾ അറസ്റ്റിൽ

d

കൊടുങ്ങല്ലൂർ:പത്താം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം മദ്യം വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടികളിൽ നിന്ന് പിരിവ് നടത്തി മദ്യം വാങ്ങി നൽകിയ ചാപ്പാറ പന്തീരാംപാല സ്വദേശിയായ അഭിജിത്ത്(19),ചാപ്പാറ സ്വദേശിയായ പടിഞ്ഞാറേ വീട്ടിൽ അമർനാഥ്(18) എന്നിവരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികളുടെ ബാഗ് പരിശോധിച്ചതിൽ നിന്ന് സ്‌കൂൾ അധികൃതർ മദ്യം കണ്ടെടുത്തത്. ശേഷം രക്ഷിതാക്കൾക്കൊപ്പം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബീവറേജിൽ നിന്നും മദ്യം വാങ്ങി ഇവർ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നൽകി കുട്ടികളെ ലഹരിക്കടിമപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA