SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 AM IST

എയ്ഡഡ് പോളി. നിയമനത്തിലും വിവരാവകാശം ബാധകം

e

തിരുവനന്തപുരം: എയ്ഡഡ് പോളിടെക്നിക് കോളേജുകളിൽ മാനേജ്മെന്റ് നടത്തുന്ന നിയമനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. മാനേജ്മെന്റ് നടത്തുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായതിനാൽ ഇത് സംബന്ധിച്ച വിവരങ്ങൾ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമ്മിഷണർ ഡോ.കെ.എം.ദിലീപ് ഉത്തരവിട്ടു.

തൃശൂർ അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക് കോളേജിലെ മാനേജ്മെന്റ് ലക്ചറർ തസ്തികയിൽ നടത്തിയ നിയമനവുമായി ബന്ധപ്പെട്ട് അത്താണി സ്വദേശി ടി.ഡി.സെബാസ്റ്റ്യൻ നൽകിയ അപ്പീലിലാണ് കമ്മിഷൻ ഉത്തരവ്. സർക്കാരും എയ്ഡഡ് കോളേജ് മാനേജ്മെന്റുകളും തമ്മിലുള്ള കരാർ പ്രകാരവും സ്‌പെഷ്യൽ റൂൾ പ്രകാരവുമാണ് എയ്ഡഡ് പോളിടെക്നിക് കോളേജുകൾ പ്രവർത്തിക്കുന്നതെന്നും സാങ്കേതിക വിദ്യാഭ്യാസ ‌ഡയറക്ടർ അതിന്റെ പൊതു അധികാരസ്ഥാനമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA