
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ സംബവ സമുദായാംഗങ്ങൾക്ക് അർഹമായ പരിഗണന നൽകാത്തതിൽ കേരള സാംബവസഭ നേതൃയോഗം പ്രതിഷേധിച്ചു. സമുദായത്തെ പരിഗണിക്കാത്ത മുന്നണികൾക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി ഡി.ആർ. വിനോദ് പറഞ്ഞു. എസ്.സോമൻ, പാരിപ്പള്ളി രാമകൃഷ്ണൻ, കോട്ടയം സജി.പി.സി, ഐത്തിയൂർ ശരത്, മോഹനചന്ദ്രൻ, സന്തോഷ് കൊറ്റാമം, തമ്പാനൂർ അശോകൻ, എസ്.രമ, ഷീല ഫ്രാൻസിസ്, രാധാശശി, ബി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സുനിൽകുമാർ.ടി അദ്ധ്യക്ഷത വഹിച്ചു. എം.ആർ. മധു സ്വാഗതവും സി.എസ്. സുനിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |