
എടവണ്ണ:മദ്യലഹരിയിൽ പാന്റിന്റെ പോക്കറ്റിലിട്ട പാമ്പിൻ കുഞ്ഞിന്റെ കടിയേറ്റ അന്യസംസ്ഥാന തൊഴിലാളി ചികിത്സയിൽ.വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് സംഭവം.എടവണ്ണ ഒതായിയിൽ വച്ചാണ് അസാം സ്വദേശിയായ ബിനോയ്ക്ക് (30) പാമ്പിന്റെ കടിയേറ്റത്.ഒതായി അങ്ങാടിയിലൂടെ പാമ്പുമായി നടന്ന ബിനോയ് പോക്കറ്റിൽ നിന്ന് പലതവണ പാമ്പിനെ പുറത്തെടുത്ത് നാട്ടുകാരെ കാണിക്കുന്നുണ്ട്.താമസസ്ഥലത്ത് നിന്നാണ് പാമ്പിനെ കിട്ടിയതെന്ന് പറയുന്നു.നാട്ടുകാർ വിലക്കിയിട്ടും പാമ്പിനെ ഉപേക്ഷിക്കാൻ തയ്യാറായില്ല. ഇതിനിടെ ഒന്നിലധികം തവണ പാമ്പിന്റെ കടിയേറ്റിട്ടുണ്ട്.ഇതോടെ നാട്ടുകാർ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു.ആരോഗ്യനില സുരക്ഷിതമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |