SignIn
Kerala Kaumudi Online
Thursday, 25 June 2026 4.18 AM IST

എൻ.നെസ്മിക്ക് ഒന്നാം റാങ്ക്

n-nesmi

ഉള്ളൂർ: കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി പരീക്ഷയിൽ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി എൻ.നെസ്മി സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടി. മൂന്നാം വർഷ പരീക്ഷയിൽ 2040ൽ 1583 മാർക്ക് നേടിയാണ് നെസ്മി വിജയം സ്വന്തമാക്കിയത്. കൊല്ലം തൃക്കരുവ കാഞ്ഞാവേലി കിഴക്കേ കന്നമത്ത് വീട്ടിൽ എ.നൗഷാദ്,എം.വാഹീദ ദമ്പതികളുടെ മകളാണ്. മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിന്റെ അക്കാഡമിക് മികവിനും വിദ്യാർത്ഥിനിയുടെ കഠിനാധ്വാനത്തിനും ലഭിച്ച വലിയൊരു അംഗീകാരമാണിതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ.ജബ്ബാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA