
ന്യൂഡൽഹി: അസാം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ ആരോപണമുന്നയിച്ചെന്ന കേസിൽ കോൺഗ്രസിലെ പവൻ ഖേര സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ സുപ്രീംകോടതി മാറ്റി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ഇന്നലെ വാദംകേൾക്കൽ പൂർത്തിയായി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മയ്‌ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകളുണ്ടെന്നും യു.എസ് കമ്പനിയിൽ 50,000 കോടി നിക്ഷേപിച്ചിട്ടുണ്ടെന്നും ഖേര ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |