SignIn
Kerala Kaumudi Online
Thursday, 21 May 2026 5.12 PM IST

ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ജി.സുധാകരൻ

gs

ആലപ്പുഴ: അമ്പലപ്പുഴ നിയുക്ത എം.എൽ.എയും മുതിർന്ന നേതാവുമായ ജി.സുധാകരൻ സഹോദരൻ ജി.ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം ചാരുംമൂട് ഏരിയാ കമ്മി​റ്റിയുടെ കീഴിലുള്ള രക്തസാക്ഷി മണ്ഡപത്തിൽ ഭാര്യ ജൂബിലി നവപ്രഭ, മകൻ നവനീത്, മരുമകൾ രശ്മി എന്നിവർക്കൊപ്പമാണ് സുധാകരൻ പുഷ്പാർച്ചനക്കെത്തിയത്. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും യു.ഡി.എഫ് പിന്തുണ സ്വീകരിക്കുകയും ചെയ്തതിന് പിന്നാലെ, രക്തസാക്ഷിയായ സ്വന്തം അനുജനെ മറന്നുവെന്ന തരത്തിൽ രൂക്ഷമായ അധിക്ഷേപങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. ഭുവനേശ്വരനെ കൊന്ന കെ.എസ്.യുക്കാരുടെ യു.‌ഡി.എഫിനൊപ്പം നിൽക്കുന്നെന്നായിരുന്നു സി.പി.എം നേതാക്കളുടെ പ്രധാന ആരോപണം. എന്നാൽ ആരോപണങ്ങളെ നിഷ്പ്രഭമാക്കി 19,000ത്തിന് മുകളിൽ വോട്ടുകൾക്ക് അമ്പലപ്പുഴയിൽ ജയിക്കുമെന്ന് സുധാകരൻ പറഞ്ഞിരുന്നു. അതിനെയും മറികടന്ന് 27935 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA