SignIn
Kerala Kaumudi Online
Thursday, 25 June 2026 9.00 AM IST

പ്രതിപക്ഷ ഉപനേതൃ പദവിക്കായി സി.പി.ഐ, താ​ഴെ​ത്ത​ലം​ ​വ​രെ​ ​വി​ല​യി​രു​ത്തും

d

ന്യൂഡൽഹി: നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ സ്ഥാനം ആവശ്യപ്പെട്ട് എൽ.ഡി.എഫിൽ സമ്മർദ്ദം ശക്തമാക്കാൻ സി.പി.ഐ. പദവി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ ഡൽഹിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി എം.പി സന്തോഷ് കുമാറാണ് പ്രതിപക്ഷ ഉപ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആദ്യ പ്രസ്‌താവന നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിശകലന യോഗത്തിന് ഡൽഹിയിലെത്തിയ ബിനോയ് വിശ്വം ഇക്കാര്യം ആവർത്തിച്ചു.പ്രതിപക്ഷ ഉപനേതാവ് പദവിയില്ലാത്തതിനാൽ സി.പി.ഐ വാദം നിലനിൽക്കില്ലെന്ന വാദമുയർന്നിരുന്നു. ഇതിനും അദ്ദേഹം മറുപടി നൽകി. കേരളത്തിൽ ഈ പദവി കീഴ്‌വഴക്കമായി നൽകുന്നതാണ്. ഭരണഘടനാ പരമായി അങ്ങനെയൊന്നില്ലെന്നറിയാം. പ്രതിപക്ഷ നേതാവും ഉപനേതാവും ഒരു പാർട്ടിയിൽ നിന്നു തന്നെ ആകണമെന്നില്ലല്ലോ. ഭരണഘടനാപരമല്ലാത്തതിനാൽ പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ വാഹനമോ, ബംഗ്ളാവോ ആവശ്യപ്പെടുന്നില്ലെന്നും, പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള അവസരമാണ് ചോദിക്കുന്നതെന്നും സന്തോഷ് കുമാർ എംപി കേരളകൗമുദിയോട് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ പാർട്ടി ദേശീയ എക്‌സിക്യൂട്ടീവും നാഷണൽ കൗൺസിലും വിളിച്ചത് നേരത്തെയാണെന്ന് വിമർശനം. മേയ് നാലിനാണ് വോട്ടെണ്ണൽ കഴിഞ്ഞത്. കേരളത്തിലെ ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ടു ചോർച്ച വിലയിരുത്താൻ സമയം വേണം. അതു പൂർത്തിയാക്കുന്നതിന് മുൻപേ കേന്ദ്ര കമ്മിറ്റികളുടെ യോഗം വിളിച്ചത് ശരിയായില്ലെന്നും വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടുവരണമെന്നും ബിനോയ് വിശ്വം പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആശാ സമരവുമായി ബന്ധപ്പെട്ട് സി.പി.ഐയ്‌ക്ക് ഭിന്നതയുണ്ടായിരുന്നു. സി.പി.എമ്മിൽ വ്യക്തി പൂജയുണ്ടായിട്ടുണ്ടെങ്കിൽ പിഴവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


താ​ഴെ​ത്ത​ലം​ ​വ​രെ​ ​വി​ല​യി​രു​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യം​ ​ഉ​ൾ​പ്പെ​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​രാ​ജ​യ​ ​കാ​ര​ണ​ങ്ങ​ൾ​ ​വി​ശ​ദ​മാ​യി​ ​അ​വ​ലോ​ക​നം​ ​ചെ​യ്യു​ന്ന​തി​ന് ​പ്രാ​ദേ​ശി​ക​ ​ത​ലം​ ​വ​രെ​ ​ക​മ്മി​റ്റി​ക​ൾ​ ​ചേ​രാ​ൻ​ ​സി.​പി.​ഐ​ ​തീ​രു​മാ​നം.​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​യോ​ഗ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​മ​ത്സ​രി​ച്ച​ 25​ ​മ​ണ്ഡ​ല​ങ്ങ​ളു​ടെ​ ​വി​ശ​ദ​ ​പ​രി​ശോ​ധ​ന​ ​ന​ട​ക്കും.
നാ​ദാ​പു​രം,​ ​വൈ​ക്കം​ ,​ച​ട​യ​മം​ഗ​ലം,​ ​അ​ടൂ​ർ,​ ​ചാ​ത്ത​ന്നൂ​ർ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​തോ​ൽ​വി​ ​ഗൗ​ര​വ​മാ​യി​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ​നേ​തൃ​ത്വ​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​ഈ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ൽ​ ​അ​പാ​ക​ത​യു​ണ്ടെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പു​ ​ത​ന്നെ​ ​ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​നേ​തൃ​ത്വം​ ​ഇ​ത് ​ഉ​ൾ​ക്കൊ​ണ്ടി​ല്ല.​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന​ ​ക​ടു​ത്ത​ ​നി​ല​പാ​ടാ​ണ് ​നേ​തൃ​ത്വ​മെ​ടു​ത്ത​ത്.
നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ലം​ ​തി​രി​ച്ചു​ള്ള​ ​യോ​ഗ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ജൂ​ൺ​ 14​ ​മു​ത​ൽ​ 24​ ​വ​രെ​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ങ്ങ​ൾ​ ​ചേ​രും.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം,​ ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി​ ​പി.​പി.​സു​നീ​ർ,​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ളാ​യ​ ​കെ.​പ്ര​കാ​ശ്ബാ​ബു,​ ​പി.​സ​ന്തോ​ഷ്‌​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ഇ​തി​നു​ശേ​ഷം​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ലും​ ​എ​ക്സി​ക്യു​ട്ടീ​വും​ ​വി​ളി​ച്ചു​ ​ചേ​ർ​ക്കും.​ 25​ ​ൽ​ 15​ ​സീ​റ്റു​ക​ളെ​ങ്കി​ലും​ ​നേ​ടാ​ൻ​ ​ക​ഴി​യു​മെ​ന്നാ​യി​രു​ന്നു​ ​പാ​ർ​ട്ടി​ ​വി​ല​യി​രു​ത്ത​ൽ.​ ​എ​ന്നാ​ൽ​ 8​ ​സീ​റ്റു​ക​ളി​ൽ​ ​പാ​ർ​ട്ടി​ ​ഒ​തു​ങ്ങി​യ​തി​ന്റെ​ ​കാ​ര​ണ​ങ്ങ​ൾ​ ​ഗൗ​ര​വ​ത്തോ​ടെ​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ​ക​ഴി​ഞ്ഞ​ ​സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗ​ങ്ങ​ളി​ലെ​ ​തീ​രു​മാ​നം.​ .
സം​സ്ഥാ​ന​ത്ത് ​ഭ​ര​ണ​ ​വി​രു​ദ്ധ​ ​വി​കാ​ര​മു​ണ്ടാ​യെ​ന്നാ​ണ് ​സി.​പി.​ഐ​യു​ടെ​ ​വി​ല​യി​രു​ത്ത​ൽ.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​പ​രാ​ജ​യ​ത്തി​നു​ ​ശേ​ഷം​ ​സം​സ്ഥാ​ന​ത്ത് ​ഭ​ര​ണ​ ​വി​രു​ദ്ധ​ ​വി​കാ​ര​മു​ണ്ടെ​ന്ന് ​സി.​പി.​ഐ​ ​വി​ല​യി​രു​ത്തി​യി​രു​ന്നു.​ ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ൽ​ ​നി​ല​പാ​ട് ​അ​റി​യി​ച്ചെ​ങ്കി​ലും​ ​ഇ​തു​ ​മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​ൻ​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ​പ​രാ​തി.​ ​തി​രു​ത്ത​ലു​ക​ൾ​ക്ക് ​ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത്ര​യും​ ​ക​ന​ത്ത​ ​പ​രാ​ജ​യം​ ​ഏ​റ്റു​വാ​ങ്ങേ​ണ്ടി​ ​വ​രി​ല്ലാ​യി​രു​ന്നു.​ ​ഇ​ക്കാ​ര്യ​ങ്ങ​ളു​ൾ​പ്പെ​ടെ​ ​ബ്രാ​ഞ്ച് ​ത​ലം​ ​വ​രെ​ ​ചേ​രു​ന്ന​ ​ക​മ്മി​റ്റി​ക​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ശൈ​ലി​ ​പ​രാ​ജ​യ​ത്തി​ന​ടി​യാ​ക്കി​യ​ ​പ്ര​ധാ​ന​ ​കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.​ ​നി​ര​വ​ധി​ ​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ജ​ന​ങ്ങ​ളി​ലേ​ക്ക് ​ഇ​ത് ​എ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA