
തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും. സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്. പ്രോട്ടെം സ്പീക്കറായിരിക്കും അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. സഭയിലെ മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കുന്നതാണ് കീഴ്‌വഴക്കം.മുതിർന്ന അംഗങ്ങളായ തിരുവഞ്ചൂരിനെ സ്പീക്കറായും ശക്തനെ മന്ത്രിയായും പരിഗണിക്കുന്നതിനാൽ പ്രോടെം സ്പീക്കറാനാവുമോയെന്നതിൽ ആശങ്കയുണ്ട്. സ്പീക്കറുടെ സത്യപ്രതിഞ്ജ നടത്തേണ്ടത് പ്രോടെം സ്പീക്കറാണ്. അടുത്ത മുതിർന്ന അംഗം ജി.സുധാകരനാണ്. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്വതന്ത്രനായിരുന്ന പി.ടി.എ റഹീമായിരുന്നു പ്രോടെം സ്പീക്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |