
തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിൽ ചേരിതിരിവ് ഉണ്ടാക്കാനാണെന്നും, അതിന്റെ ഗുണം വർഗീയ ശക്തികൾക്കാണെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. ലീഗ് യു.ഡി.എഫിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പ്രധാന ഘടകകക്ഷിയാണ്. ലീഗിനെതിരെയുള്ള പ്രചാരണങ്ങളെ ചെറുക്കാൻ ശക്തമായ നടപടിയെടുക്കും. ബി.ജെ.പി നടത്തുന്ന വിദ്വേഷപ്രചാരണത്തോട് ഒരു ഒത്തുതീർപ്പും ഉണ്ടാകില്ല. കേരളത്തെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |