
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ താൻ ആരോടും ശത്രുത സൂക്ഷിക്കാറില്ലെന്ന് ജി.സുധാകരൻ എം.എൽ.എ. തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായിക്കും എം.വി. ഗോവിന്ദനും ഒഴിയാനാവില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
63 വർഷത്തോളം പാർട്ടിയിൽ പ്രവർത്തിച്ചയാളാണ് താൻ. പാർട്ടിയിൽ നിന്നിട്ട് കാര്യമില്ലെന്ന് തോന്നി. രാജിവയ്ക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. പാർട്ടി അംഗത്വം താൻ പുതുക്കിയില്ല. നിയമസഭയിൽ ഒരിക്കൽകൂടി വരണമെന്ന് തീരുമാനിച്ചു. സ്വതന്ത്രനായി മത്സരിച്ചു. വീണ്ടും എം.എൽ.എയായി സഭയിൽ എത്തുന്നതിൽ സന്തോഷമുണ്ട്. തനിക്ക് മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചർച്ചകളിൽ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |