SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനം' ആലപ്പുഴ നഷ്ടപ്പെടുത്തി

d

സി.പി.എം ജില്ലാകമ്മിറ്റി യോഗത്തിൽ വിമർശനം

ആലപ്പുഴ : സി.പി.എം ജില്ലാകമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസവും സംസ്ഥാന സെക്രട്ടറിക്കും പിണറായി വിജയനും മുൻമന്ത്രിമാർക്കും വിമർശനം. എം.ബി രാജേഷ്,​ പി. രാജീവ്,​ വി.എൻ.വാസവൻ,​ വീണാ ജോർജ് എന്നിവർ കമ്യൂണിസ്റ്റ് മന്ത്രിമാർക്ക് ചേർന്ന നിലയിലല്ല പെരുമാറിയതെന്ന് ആരോപണമുയർന്നു.

കയറുൾപ്പെടെയുളള പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിന് യാതൊരു നടപടിയും പി.രാജീവിന്റെ വകുപ്പിൽ നിന്നുണ്ടായില്ല. സ്റ്റാർട്ടപ്പുകളിലൂടെ വ്യവസായ വിപ്ളവം നടത്താനാണ് മന്ത്രി ശ്രമിച്ചത്. . സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കാൻ നിർദേശമുണ്ടായപ്പോൾ ജനങ്ങളോടുള്ള സമീപനവും വിജയസാദ്ധ്യതയും പരിശോധിക്കാത്തത് വിനയായി. കെ.കെ ഷാജു,​ ഗാനകുമാർ തുടങ്ങിയവർ സുധാകരൻ പാർട്ടി വിട്ടു കോൺഗ്രസ് പാളയത്തിൽ ചേക്കേറിയതിനെ നിശിതമായി വിമർശിച്ചു. നവകേരള ബസിന് നേരെ മുദ്രാവാക്യം വിളിച്ച കെ.എസ്.യുക്കാരെ ഗൺമാൻമാർ നേരിട്ട രീതി ശരിയായില്ല. ഉദ്യോഗസ്ഥരെ കയറൂരി വിട്ടതിന്റെ ഫലമായിരുന്നു അത്തരം സംഭവങ്ങൾ. ആലപ്പുഴ മണ്ഡലം നഷ്ടപ്പെട്ടത് ആ സംഭവത്തിന്റെ പേരിലാണ്.. കായംകുളത്തെ വോട്ടു ചോർച്ചയുടെ കണക്കുകൾ നിരത്തിയാണ് യു.പ്രതിഭ തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളെ നേരിട്ടത്. .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA