SignIn
Kerala Kaumudi Online
Thursday, 21 May 2026 2.35 AM IST

ജി.സുധാകരൻ കരിവാരി തേക്കുന്നെന്ന് സി.പി.എം

d

ആലപ്പുഴ: പാർട്ടിയുടെ ചോരയും നീരും ഊറ്റി വളർന്ന് സ്ഥാനമാനങ്ങൾ നേടിയ ശേഷം, നാല് വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത് കിട്ടിയ എം.എൽ.എ പദവി ഉപയോഗിച്ച് പാർട്ടിയെ കരിവാരി തേക്കാനാണ് ജി.സുധാകരൻ ശ്രമിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. നേട്ടത്തിനായി സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തിന് പുതിയ കഥ മെനഞ്ഞ് നല്ലപിള്ള ചമയാൻ ശ്രമിക്കുകയാണ് സുധാകരൻ. ജി.ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെ തുടർന്ന് സ്വന്തം കുടുംബത്തിലെ ആഞ്ഞിലി വിറ്റ് കേസ് നടത്തിയെന്നത് കള്ളക്കഥയാണ്. പ്രോസിക്യൂഷൻ കേസ് നടത്താൻ ആർക്കും ചെലവില്ലെന്നിരിക്കെ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു. ഇതിനെയെല്ലാം ചോദ്യം ചെയ്ത ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനുവിനെ കഠിനമായി ആക്ഷേപിച്ചു. ജി.ഭുവനേശ്വരന്റെ ബലികുടീരത്തിൽ കയറാനുള്ള രാഷ്ട്രീയ വിശുദ്ധി സുധാകരൻ നഷ്ടപ്പെടുത്തിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA