SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.58 AM IST

ആൾക്കൂട്ട വിചാരണ,​ നഗ്നനാക്കി ക്രൂരമർദ്ദനം

q

കൊച്ചി: മാനസിക വെല്ലുവിളി നേരിട്ടിരുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസം. കാടിനടുത്തുള്ള മുക്കാലിയിലെ കടയിൽനിന്ന് അരിയും മറ്റും മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം പിടികൂടുകയായിരുന്നു. ലുങ്കികൊണ്ട് കൈകൾകെട്ടി, ചാക്കുകെട്ട് തലയിൽ വച്ച് നാലു കിലോമീറ്ററിലേറെ നടത്തിച്ച് ക്രൂരമായി മർദ്ദിച്ചു. പൊലീസെത്തിയാണ് മധുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ജീപ്പിൽ ഛർദ്ദിച്ച് അവശനായി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

 രണ്ടാം പ്രതി മരയ്‌ക്കാർ റിസർവ് വനത്തിൽ അതിക്രമിച്ചുകയറി മധുവിനെ പിടികൂടി

 മൂന്നാം പ്രതി ഷംസുദ്ദീൻ ബാഗിന്റെ സിബ് കീറി മധുവിന്റെ കൈകെട്ടി, വടികൊണ്ട് പുറത്ത് അടിച്ചപ്പോൾ വാരിയെല്ല് പൊട്ടിയിരുന്നു.

 മർദ്ദിക്കുന്ന ദൃശ്യങ്ങൾ നാലാം പ്രതി അനീഷ് സാമൂഹികമാദ്ധ്യമങ്ങളിൽ പങ്കുവച്ചു

അഞ്ചാം പ്രതി രാധാകൃഷ്ണൻ മധുവിന്റെ ഉടുമുണ്ട് അഴിച്ച് കൈകൾക്കെട്ടി, ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു

 ആറാം പ്രതി അബൂബക്കർ പുറത്ത് ഇടിച്ചു

മുക്കാലിയിലെത്തും വരെ എട്ടാം പ്രതി ഉബൈദ് മർദ്ദിച്ചു

ഒൻപതാം പ്രതി നജീബ് ദേഹോപദ്രവം ഏൽപ്പിച്ചു

പത്താം പ്രതി ജൈജുമോൻ അരിയുൾപ്പെടെയുള്ള ചാക്കുകെട്ട് തോളിൽ വച്ചുകൊടുത്തു

പതിനൊന്നാം പ്രതി അബ്ദുൾ കരീം 'കള്ളാ" എന്ന് വിളിച്ച് അവഹേളിച്ചു

പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ് എന്നിവർ ഉടുമുണ്ട് അഴിച്ച് കൈകൾക്കെട്ടാൻ സഹായിച്ചു

 പതിനാലാം പ്രതി ഹരീഷ് പുറത്ത് ഇടിച്ചു

പതിനഞ്ചാം പ്രതി ബിജു കൈകൾ കെട്ടിയ സിബിൽ പിടിച്ചുനടത്തിച്ചു

പതിനാറാം പ്രതി മുനീർ കാൽമുട്ട് കൊണ്ട് ഇടിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA