SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.38 AM IST

ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്

s

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ ഇന്നു തിരഞ്ഞെടുക്കും. കോൺഗ്രസ് അംഗം ഷാനിമോൾ ഉസ്മാനും സി.പി.ഐയിലെ മുഹമ്മദ് മുഹ്സിനുമാണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി മത്സരിക്കുന്നില്ല. ഇന്ന് പുനരാരംഭിക്കുന്ന ഒന്നാം സമ്മേളനത്തിൽ ചോദ്യോത്തര വേള ഇല്ല. 9 ന് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സീറോ അവർ. സബ് മിഷനുണ്ടാവില്ല. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപം എം.വിൻസെന്റ് അവതരിപ്പിക്കും. തുടർന്ന് നന്ദിപ്രമേയത്തിന്മേലുള്ള ചർച്ച. 3,4 തീയതികളിലും നന്ദിപ്രമേയ ചർച്ച നടക്കും. 19 ന് പുതിയ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA