SignIn
Kerala Kaumudi Online
Tuesday, 19 May 2026 1.11 PM IST

യുഡിഎഫ് മന്ത്രിമാർക്ക് 13-ാം നമ്പർ പേടി? എന്നാൽ ഈ എൽഡിഎഫ് മന്ത്രിമാർ ധെെര്യത്തോടെ തിരഞ്ഞെടുത്തു

car

തിരുവനന്തപുരം: 13-ാം നമ്പർ കാർ തിരഞ്ഞെടുക്കാതെ വിഡി സതീശൻ സർക്കാരിലെ മന്ത്രിമാർ. പുതിയ മന്ത്രിമാർ 13-ാം നമ്പർ കാർ വേണ്ടെന്ന് പറഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ സർക്കാരിലെ കൃഷി മന്ത്രി പി പ്രസാദാണ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്. ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ അനുവദിക്കുന്നത്. സാധാരണയായി കഴിഞ്ഞ സർക്കാർ ഉപയോഗിച്ച കാറുകൾ അറ്റകുറ്റപണികൾ പൂർത്തിയാക്കി നൽകുകയാണ് പതിവ്.

ഇത്തവണ മന്ത്രിമാരിൽ പലരും 13-ാം നമ്പർ കാർ വേണ്ടെന്ന് അധികൃതരെ അറിയിച്ചതായാണ് വിവരം. മന്ത്രിമാർ ആവശ്യപ്പെടുന്നത് അനുസരിച്ച് നമ്പർ നൽകുന്നതാണ് പതിവ്. ഷിബു ബേബി ജോൺ 51-ാം നമ്പർ ആണ് ആവശ്യപ്പെട്ടതെന്നാണ് വിവരം. ഒ ജെ ജനീഷ് 10-ാം നമ്പറും രമേശ് ചെന്നിത്തല ഒമ്പതാം നമ്പറും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രി തോമസ് ഐസകും 13-ാം നമ്പർ കാർ തിരഞ്ഞെടുത്തിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ 13-ാം നമ്പർ കാർ ഏറ്റെടുക്കാൻ പല മന്ത്രിമാരും മടിച്ചുനിന്നപ്പോൾ ഐസക് മുന്നോട്ടുവരുകയായിരുന്നു. പിണറായി സർക്കാരിന് തൊട്ടുമുൻപുള്ള ഉമ്മൻ ചാണ്ടി സർക്കാരിൽ ആരും തന്നെ 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല. 2006ലെ വിഎസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി സഞ്ചരിച്ചതും 13-ാം നമ്പർ വാഹനത്തിലാണ്. അശുഭമാണെന്ന അന്ധവിശ്വാസം കാരണമാണ് പലരും 13 എന്ന നമ്പർ ഒഴിവാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAR, KERALA, MINISTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA