SignIn
Kerala Kaumudi Online
Monday, 10 August 2026 3.38 AM IST

ഡി.ഐ.ജി. കാർത്തികിന്റെ അർദ്ധരാത്രിയിലെ ഓപ്പറേഷൻ ഏകോപനം

kerala-police

കണ്ണൂർ: അർജുൻ ആയങ്കിയെ വലയിലാക്കിയ കണ്ണൂരിലെ അർദ്ധരാത്രി ഓപ്പറേഷൻ ഏകോപിപ്പിച്ചത് ഉത്തരമേഖലാ ഡി.ഐ.ജി കെ. കാർത്തിക്.
തമിഴ്നാട്ടിൽ ചെന്നൈയ്ക്ക് സമീപമുള്ള തുരുഞ്ചാപുരം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്നാണ് കാർത്തിക് ഐ.പി.എസിലേക്ക് ഉയർന്നുവന്നത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ നഗരത്തിലെ ലഹരി മാഫിയയെയും ക്വട്ടേഷൻ സംഘങ്ങളെയും അടിച്ചമർത്താൻ സ്വീകരിച്ച കർശന നിലപാടുകൾ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
എറണാകുളം റൂറൽ എസ്.പി ആയിരിക്കുമ്പോൾ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തി നടപ്പിലാക്കിയ ഓപ്പറേഷൻ ഡാർക്ക് ഫോഴ്സ് കൊച്ചിയിലെ കുറ്റവാളികളുടെ ഉറക്കം കെടുത്തിയിരുന്നു. പാലാരിവട്ടം പാലം അഴിമതി, മരട് ഫ്ളാറ്റ് നിർമാണത്തിലെ നിയമലംഘനങ്ങൾ, നടൻ കലാഭവൻ മണിയുടെ മരണം തുടങ്ങിയ സുപ്രധാന കേസുകളിലെ അന്വേഷണങ്ങൾ കാർത്തിക് എന്ന ഉദ്യോഗസ്ഥന്റെ മികവ് വിളിച്ചോതുന്നതായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA