SignIn
Kerala Kaumudi Online
Thursday, 14 May 2026 12.18 PM IST

ബോധിഗ്രാം - ബി ആർ പി രണ്ടാമത് മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി ലേഖിക ബിനിയ ബാബുവിന്

biniya-babu

തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്‌കറിന്റെ സ്‌മരണക്കായി ഏർപ്പെടുത്തിയ രണ്ടാമത് ബോധിഗ്രാം - ബി ആർ പി മാദ്ധ്യമപുരസ്‌കാരം കേരളകൗമുദി പത്തനംതിട്ട ലേഖികയും പ്രസ് ക്ലബ്‌ ജോയിന്റ് സെക്രട്ടറിയുമായ ബിനിയ ബാബുവിന്. 2025 ജൂൺ 25 മുതൽ നാല് ദിവസങ്ങളിലായി "നീതി നിക്ഷേധിച്ച നിലവിളികൾ"എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പരമ്പരയാണ് ബിനിയയെ അവാർഡിന് അർഹയാക്കിയത്.


കേരളത്തിലെ ദളിത്‌ സമൂഹം നേരിടേണ്ടി വരുന്ന ക്രൂരതകൾ സൂക്ഷ്‌മതയോടെ അവതരിപ്പിച്ച പരമ്പരയാണെന്ന് ജ്യുറി വിലയിരുത്തി. ദളിത്‌ വിഭാഗം കാലങ്ങളായി നേരിടുന്ന പ്രശ്‌നങ്ങളുടെ വിവിധ തലങ്ങൾ കൃത്യവും സൂക്ഷ്‌മവുമായി അപഗ്രഥിച്ചു. വസ്‌തുതാന്വേഷണം, ഔദ്യോഗിക കണക്കുകൾ, സർക്കാർ വിശദീകരണം, ദളിത് സമൂഹത്തിൽ തുടരുന്ന ആശങ്കകൾ എന്നിവ ഉൾക്കൊള്ളിച്ച പരമ്പര സമഗ്രമായ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയമാണ് പരമ്പരയുടെ ഉള്ളടക്കം.


മാദ്ധ്യമപ്രവർത്തകനായ കെ എ ഷാജി ചെയർപേഴ്‌സണും മാദ്ധ്യമപ്രവർത്തകരായ ജെ എസ് ഇന്ദുകുമാർ, പ്രിയാരവീന്ദ്രൻ എന്നിവർ അംഗങ്ങളുമായ ജ്യൂറിയാണ് അവാർഡ് നിർണയിച്ചത്. ബോധിഗ്രാം നൽകുന്ന 25,000 രൂപയും പ്രശസ്‌തിപത്രവും ഷണ്മുഖൻ തൃപ്പൂണിത്തുറ രൂപകൽപ്പന ചെയ്‌ത മെമെന്റോയുമാണ് പുരസ്കാരം.

ബി ആർ പിയുടെ രണ്ടാം ചരമവാർഷിക ദിനമായ 2026 ജൂൺ നാലിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ബി ആർ പി അനുസ്‌മരണത്തിൽ പുരസ്‌കാരം നൽകുമെന്ന് ബോധിഗ്രാം - ബി ആർ പി മാദ്ധ്യമപുരസ്‌കാര സമിതി ചെയർപേഴ്‌സൺ ജെ എസ് അടൂരും സെക്രട്ടറി അനിൽകുമാർ പി വൈയും അറിയിച്ചു.

Add as a preferred source on Google
TAGS: AWARD, BINIYA BABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA