
കുണ്ടറ: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലിൽ ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു. കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇളമ്പള്ളൂർ ക്ഷേത്ര മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാർട്ടികൾ ബില്ലിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായാണ് അവർ കാണുന്നത്. ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ യാതൊന്നും ചെയ്യില്ല. ഇക്കാര്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് കേൾക്കാൻ സർക്കാർ തയ്യാറാണ്. തീവ്രവാദ ബന്ധമുള്ളവർക്കും, നിയമത്തിനും
രാജ്യ താൽപര്യത്തിനുംവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കും മാത്രമേ ഈ നിയമത്തെ ഭയപ്പെടേണ്ടതുള്ളൂവെന്നും കിരൺ റിജിജു പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |