
□മാനദണ്ഡത്തിൽ ഇളവ്
തിരുവനന്തപുരം: പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ ഈ മാസം പ്രഖ്യാപിക്കും. ഒരാൾക്ക് ഒരു പദവിയെന്ന മാനദണ്ഡത്തിൽ ഇളവ് നൽകിയേക്കും. കേരളത്തിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, ഇന്ദിരാഭവനിൽ നേതാക്കളുമായി ചർച്ച തുടങ്ങി.
ഒരാൾക്ക് ഒരു പദവിയെന്ന നിബന്ധന കർശനമാക്കിയാൽ എം.പിമാരും എം.എൽ.എമാരും . അദ്ധ്യക്ഷ സ്ഥാനത്തേക്ക് പലിഗണിക്കപ്പെടില്ല.മുൻ കെ.പി.സി.സി പ്രസിഡന്റുമാരുമായും ദീപാ ദാസ് മുൻഷി ചർച്ച നടത്തും. വിദേശത്തുള്ള രാഹുൽ ഗാന്ധി ഈ മാസം 10ന് തിരിച്ചെത്തിയ ശേഷമാകും ഡൽഹിയിലെ ചർച്ച തുടങ്ങുക. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മദ്യ നയം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്യേണ്ടതുണ്ട്. .
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, അടൂർ പ്രകാശ്,ആന്റോ ആന്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴയ്ക്കൻ, കെ.സി ജോസഫ്, മാത്യു കുഴൽനാടൻ എന്നീ പേരുകളാണ് പ്രധാനമായും ഉയരുന്നത്. എം.കെ. രാഘവനും , രാജ്‌മോഹൻ ഉണ്ണിത്താനും അധ്യക്ഷ പദവി ആഗ്രഹിക്കുന്നവരാണ്. എല്ലാ നേതാക്കളുമായും ചർച്ച നടത്തി ഒറ്റപ്പേരിലെത്താനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. തന്നെ പരിഗണിച്ചാൽ സന്തോഷമെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്ന് മന്ത്രി എ.പി.അനിൽ കുമാർ പറഞ്ഞു.
മന്ത്രിസ്ഥാനമേറ്റ പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽ കുമാറിനും പി.സി.വിഷ്ണുനാഥിനും പകരക്കാരെ വേണം. എല്ലാ ഡി.സി.സികളും പുന:സംഘടിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും എ.ഐ.സി.സി നേതൃത്വം ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |