
തിരുവനന്തപുരം: വേനൽ മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറഞ്ഞു. ശനിയാഴ്ച പീക്ക് സമയത്തെ ഉപഭോഗം 5,684 മെഗാവാട്ടായാണ് കുറഞ്ഞത്. വേനൽചൂട് കനത്തതോടെ ഇത് 6000 മെഗാവാട്ട് കടന്നിരുന്നു. കൂടാതെ പ്രതിദിന ഉപഭോഗവും കുറഞ്ഞു. 94 ദശലക്ഷം യൂണിറ്റാണ് ശനിയാഴ്ച ഉപയോഗിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയിലും കുറഞ്ഞു. ശനിയാഴ്ച 73.25 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്നു വാങ്ങിയത്. ചൂട് കനത്തപ്പോൾ 90 ദശലക്ഷം യൂണിറ്റിലേറെ വൈദ്യുതി വാങ്ങിയിരുന്നു. അതേസമയം വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ഡാമുകളിലെ ജലനിരപ്പ് ഉയർന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |