SignIn
Kerala Kaumudi Online
Thursday, 14 May 2026 4.06 AM IST

ഹ്രസ്വകാല കരാറിൽ വാങ്ങും, വൈദ്യുതി

Increase Font Size Decrease Font Size Print Page
Add as a preferred source on Google
kseb

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കൂടുന്ന രാത്രികാല സമയത്തേക്ക് ജൂൺ 15 മുതൽ ഡിസംബർ 31 വരെ 500 മെഗാവാട്ട് വരെ ഹ്രസ്വകാല കരാറിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി നടപടി തുടങ്ങി. ജൂൺ 15 മുതൽ 30 വരെ 400 മെഗാവാട്ടും ജൂലായിൽ 300 മെഗാവാട്ടും ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ 400 മെഗാവാട്ടും ഒക്ടോബർ മുതൽ ഡിസംബർ വരെ 500 മെഗാവാട്ടും വരെയുമാണ് വാങ്ങുക.

ജൂൺ, ജൂലൈ മാസങ്ങളിൽ മഴയെത്തുടർന്ന് വൈദ്യുതി ഉപഭോഗത്തിൽ കുറവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പീക് സമയ ആവശ്യകത നേരിടാൻ ഹ്രസ്വകാല കരാർ അനിവാര്യമാണെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. 2023ൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ ദീർഘകാല കരാർ പുനഃസ്ഥാപിക്കാൻ കഴിയാത്തതാണ് കൂടുതൽ ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി വാങ്ങാൻ നിർബന്ധിതമാകുന്നത്.

മഴയിൽ ഡാമുകളിൽ വെള്ളമെത്തിയാലും രാത്രിയിലെ ആവശ്യത്തിന് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി മതിയാവില്ല. കേരളത്തിനു പുറത്തുനിന്നുള്ള ഉത്പാദകരിൽ നിന്നും വിവിധ കരാറുകൾവഴി ഉയർന്ന വിലയ്ക്കടക്കം വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്.


ജലനിരപ്പ് താഴെ

വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ഡാമുകളുടെ ജലനിരപ്പിൽ വർദ്ധനയില്ല. ഇടുക്കിയിലെ കഴിഞ്ഞ ദിവസത്തെ ജലനിരപ്പ് 27 ശതമാനമാണ്. ജലവൈദ്യുത പദ്ധതികളിൽ നിന്നെല്ലാംകൂടി ചൊവ്വാഴ്ച 25.0521 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 99 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉപഭോഗം. ഇതിൽ 72.2473 ദശലക്ഷം യൂണിറ്റും പുറത്തുനിന്നു വാങ്ങുകയായിരുന്നു. 4842 മെഗാവാട്ടാണ് പീക് സമയ ഉപഭോഗം.

 വേനൽമഴ സഹായം
വേനൽ കനത്തതോടെ 118 ദശലക്ഷം യൂണിറ്റ് കടന്ന പ്രതിദിന ഉപഭോഗത്തിൽ മഴയെത്തുടർന്ന് വലിയ കുറവുണ്ടായതിലൂടെ വൈദ്യുതി പ്രതിസന്ധി ഒഴിവായ ആശ്വാസത്തിലാണ് കെ.എസ്.ഇ.ബി. മേയ് മാസം ഇതുവരെയുള്ള ഉയർന്ന ഉപഭോഗം മേയ് 4ലെ 108 ദശലക്ഷം യൂണിറ്റായിരുന്നു. അതിനുശേഷം വൈദ്യുതി ആവശ്യകതയിൽ ഗണ്യമായ കുറവുണ്ടായി. വേനൽ കടുത്തതോടെ 6000 മെഗാവാട്ട് കടന്ന പീക് സമയ ഉപഭോഗം മേയ് മാസം ആരംഭം മുതൽ 5000 മെഗാവാട്ടിൽ താഴെയാണ്.

Add as a preferred source on Google
TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA