
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ പെൻഷൻ വിതരണം മുടങ്ങി. മൂവായിരത്തോളം എം പാനൽ ജീവനക്കാരുടെ ശമ്പളവിതരണവും മുടങ്ങി. മാസം ആദ്യം കിട്ടേണ്ട പെൻഷൻ മുടങ്ങിയതോടെ ഈ ജില്ലകളിലെ പതിനായിരത്തോളം പെൻഷൻകാർ ദുരിതത്തിലായി. പെൻഷന് പണം സർക്കാർ അനുവദിച്ചിട്ടും അത് യഥാസമയം സഹകരണ സംഘങ്ങളിലെത്തിക്കാത്തതാണ് പ്രതിസന്ധിയായതെന്നാണ് വിവരം.
അതേസമയം കുറച്ചു മാസമായി രണ്ട് തവണയായിട്ടായിരുന്നു എം പാനൽകാരുടെ ശമ്പളം. ആദ്യ പകുതി ഏഴാം തീയതിയും ബാക്കിയുള്ളത് 15ന് ശേഷവും. കഴിഞ്ഞ മാസത്തെ ശമ്പളം ആദ്യ പകുതിയും രണ്ടാം പകുതിയും ഇതുവരെ കിട്ടിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |