SignIn
Kerala Kaumudi Online
Monday, 10 August 2026 3.36 AM IST

കെ.എസ്.ആർ.ടി.സി : താൽക്കാലികക്കാരുടെ വേതനം കൂട്ടും

READ ENGLISH VERSION

ksrtc

ഡ്യൂട്ടി സംവിധാനത്തിലും മാറ്റം വരും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം

വർദ്ധിപ്പിക്കും. ഇരട്ടിപ്പണി ചെയ്യുന്നവരുടെ ഡ്യൂട്ടി സമ്പ്രദായത്തിനും മാറ്രം വരും. നിലവിൽ താൽക്കാലിക ജീവനക്കാർക്ക് പ്രതിദിന ഡ്യൂട്ടിക്ക് 715 രൂപയാണ് ലഭിക്കുന്നത്. ഒന്നര ഡ്യൂട്ടി, ഡബിൾ ഡ്യൂട്ടി വേതനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഗതഗാത മന്ത്രി സി.പി.ജോൺ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനോട് ആവശ്യപ്പെടും.

ഡ്രൈവർ, കണ്ടക്ടർ തസ്തികളിൽ ജീവനക്കാരുടെ കുറവാണ് കൂടുതൽ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതിന് കാരണം. ആയിരത്തോളം ഒഴിവുകൾ നികത്തുന്നതിനുള്ള നടപടി മാനേജ്മെന്റ് സ്വീകരിച്ചില്ല . വേതനം കുറവായതിനാൽ അപേക്ഷകരുടെ എണ്ണത്തിലും കുറവുണ്ടായി.ഒരു ഡബിൾ ഡ്യൂട്ടി (16 മണിക്കൂർ) ചെയ്യുന്ന ജീവനക്കാരൻ മതിയായ വിശ്രമമെടുക്കാതെ അടുത്ത ദിവസവും ഡബിൾ ഡ്യൂട്ടി ചെയ്യുന്ന സാഹചര്യമുണ്ട്. മതിയായ ജീവനക്കാരില്ലാത്ത അവസരങ്ങളിലും ,കൂടുതൽ വരുമാനത്തിനു വേണ്ടിയുമാണ് ഇതിന് പലരും നിർബന്ധിതരാകുന്നത്. രാത്രി ഷണ്ടിംഗ് ഡ്യൂട്ടി ചെയ്യുന്നവർ പകൽ റൂട്ടിൽ പോകുന്നതും പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു.

താൽക്കാലികക്കാർക്ക്

അവഗണന

സ്ഥിരം ജീവനക്കാരുടെ അവകാശങ്ങളോ ആനുകൂല്യങ്ങളോ ഇല്ലാത്തവരാണ് താൽക്കാലിക ജീവനക്കാർ. സ്ഥിരം ജീവനക്കാർക്ക് രണ്ട് ജോഡി പുതിയ യൂണിഫോം നൽകിയപ്പോൾ താൽക്കാലികക്കാരോട് പഴയ യൂണിഫോമിൽ തുടരാനാണ് ആവശ്യപ്പെട്ടത്. സ്വിഫ്റ്റിലെ ജീവനക്കാർക്ക് വ്യത്യസ്ത യൂണിഫോമുണ്ട്. താൽക്കാലിക്കാരിൽ ബദലി വിഭാഗത്തോടും, സ്വിഫ്റ്റിലേയും ജീവനക്കാരോടും രണ്ട് നിലപാടാണ് സ്വീകരിക്കുന്നത്. സ്വിഫ്റ്റിലെ ജീവനക്കാർക്ക് അധിക ജോലിക്ക് മണിക്കൂറിന് 130 രൂപ വീതം ലഭിക്കുമ്പോൾ താൽക്കാലികക്കാർക്ക് അധിക മണിക്കൂർ എണ്ണി പലപ്പോഴും വേതനം നൽകാറില്ല. ഇവർക്ക് രണ്ടു തവണയായാണ് മാസ ശമ്പളം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA