
തിരുവനന്തപുരം: അരമണിക്കൂർ വരെ ലോഡ് ഷെഡിംഗിന് സർക്കാർ വിളിച്ച ഉന്നതതല യോഗം അനുമതി നൽകിയെങ്കിലും ചൊവ്വാഴ്ച പലയിടങ്ങളിലും നടപ്പാക്കേണ്ടി വന്നില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതിയും റെഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ച 200 മെഗാവാട്ടും ലഭിച്ചതോടെയാണിത്. ചൊവ്വാഴ്ച രാത്രി 11.30നുശേഷം മലബാർ മേഖലയിലെ ചില സ്ഥലങ്ങളിലടക്കം വൈദ്യുതി നിയന്ത്രണം വേണ്ടിവന്നു.
ലൈനിലെ ലോഡ് വിലയിരുത്തി ലോഡ് ഡെസ്‌പാച്ച് ചീഫ് എൻജിനിയർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രമായിരിക്കും വരുംദിവസങ്ങളിലും നിയന്ത്രണം നടപ്പാക്കുക. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വേനൽമഴ കിട്ടുന്നുണ്ടെങ്കിലും പീക്ക് ലോഡ് ഡിമാൻഡ് കുറഞ്ഞിട്ടില്ല. ചൊവ്വാഴ്ച ഉപഭോഗം 116.5 ദശലക്ഷം യൂണിറ്റായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |