SignIn
Kerala Kaumudi Online
Monday, 10 August 2026 3.37 AM IST

മുഴുവൻ ആലപിക്കാൻ നിർദ്ദേശിച്ചിട്ടില്ല: ലോക്ഭവൻ 

1

തിരുവനന്തപുരം: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദ്ദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ലെന്ന് ലോക്ഭവൻ. സ്വാതന്ത്ര്യദിനാഘോഷത്തിൽ പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി കത്ത് നൽകിയത് ഗവർണറുടെ നിർദ്ദേശ പ്രകാരമല്ല. പ്രത്യേകമായി അങ്ങനൊരു കത്ത് നൽകേണ്ട സാഹചര്യമില്ല. ഗവർണറുടെ നിർദ്ദേശപ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിക്കാൻ തീരുമാനിച്ചതെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ഇത് വിവാദമായതോടെയാണ് ലോക്ഭവന്റെ വിശദീകരണം. ഇതോടെ സർക്കാരും വെട്ടിലായി. സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ആഗസ്റ്റ് 4നാണ് സർക്കുലർ പുറത്തിറക്കിയത്. രണ്ട് ദിവസം കഴിഞ്ഞ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിർദ്ദേശം പൂർണമായി പാലിക്കണമെന്ന കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിനെ അറിയിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKBHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA