
കൊച്ചി: കാർബൊറണ്ടം യൂണിവേഴ്സൽ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പത്തനംതിട്ട മണിയാർ ജലവൈദ്യുത പദ്ധതിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി. ഉടമസ്ഥാവകാശ തർക്കത്തിൽ കമ്പനിയുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ ഉത്തരവിട്ടു. മണിയാർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബി സ്ഥാപിച്ച ബോർഡുകൾ രണ്ടാഴ്ചയ്‌ക്കകം നീക്കണം. കാർബൊറണ്ടം കമ്പനിയുടെ ഹർജിയിലാണ് ഉത്തരവ്.
മണിയാർ പ്ലാന്റ് ഏറ്റെടുക്കൽ നടപടികൾ മരവിപ്പിച്ചിരിക്കുകയാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. കമ്പനിയുമായുള്ള കരാർ പുതുക്കുന്ന കാര്യം പരിശോധിക്കാൻ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് ഹർജിക്കാർ ആരോപിച്ചു.
മണിയാർ പദ്ധതി ഏറ്റെടുക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി ഏപ്രിൽ 28നാണ് സർക്കാർ ഉത്തരവിറക്കിയത്. 12 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ 30 വർഷത്തെ കരാർ കാലാവധി 2024ൽ അവസാനിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |