SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

മിൽമ പാലിന് ജൂൺ 1 മുതൽ 4 രൂപ കൂടും

m

തിരുവനന്തപുരം: മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചു. ഇതിൽ 3.33 രൂപയും കർഷകന് ലഭിക്കുന്ന രീതിയിലാണ് വർദ്ധന. ഇന്നലെ ചേർന്ന മിൽമ ഡയറക്ടർബോർഡ് യോഗത്തിലാണ് തീരുമാനം. വില വർദ്ധന ജൂൺ ഒന്നു മുതൽ നിലവിൽ വരും. മിൽമ പുറത്തിറക്കുന്ന മറ്റ് ഉത്പന്നങ്ങൾക്കും വില ഉയരും. വില വർദ്ധന അനിവാര്യമാണെന്ന് ചെയർമാൻ കെ.എസ്.മണി പറഞ്ഞു. മൂന്നു വർഷമായി പാലിന് വില കൂട്ടിയിട്ടില്ല. വില വർദ്ധിപ്പിക്കുമ്പോൾ ലിറ്ററിന് 10 പൈസയാണ് മിൽമയ്ക്ക് അധികമായി ലഭിക്കുന്നത്. വർദ്ധനയുടെ 92.5 ശതമാനവും പാലിന് അധിക വിലയായും കാലിത്തീറ്റ സബ്സിഡിയായും കർഷകർക്ക് ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MILK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA