SignIn
Kerala Kaumudi Online
Friday, 15 May 2026 11.45 AM IST

ഭാര്യയെ വെട്ടിക്കൊന്ന് വയോധികൻ ജീവനൊടുക്കി; വെട്ടേറ്റ മകൻ ചികിത്സയിൽ

ambika

കൊച്ചി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം വയോധികൻ ജീവനൊടുക്കി. പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിലാണ് സംഭവം. കുതിരപ്പറമ്പ് പ്ളാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് മരിച്ചത്. ഭർത്താവ് ചന്ദ്രനെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ മകൻ സനലിനും ആക്രമണത്തിൽ പരിക്കേറ്റു. കുടുംബപ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. വാക്കുതർക്കത്തിനിടെ ചന്ദ്രൻ വെട്ടുകത്തികൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു. അംബികയ്ക്ക് കഴുത്തിന് പുറകിലാണ് വെട്ടേറ്റത്. അച്ഛനെ തടയാൻ ശ്രമിക്കുന്നതിനിടെ സനലിനും വെട്ടേറ്റു. ഇയാളെ കളമശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Add as a preferred source on Google
TAGS: AMBIKA, PERUMBAVOOR, MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA