
തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി, പോഷകാഹാര പദ്ധതി എന്നിവയുടെ പോർട്ടൽ പതിവായി തകരാറിലാകുന്നത് ആയിരക്കണക്കിന് പ്രഥമാദ്ധ്യാപകരെ പ്രതിസന്ധിയിലാക്കി. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണവും അതത് ദിവസത്തെ വിഭവങ്ങൾ എന്തൊക്കെയെന്നും ഓരോ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഈ പോർട്ടലിൽ രേഖപ്പെടുത്തണം.ഇന്നലെയും വെബ്‌സൈറ്റ് കിട്ടിയില്ല.
mdms.kerala.gov.in എന്ന പോർട്ടലാണ് സ്ഥിരമായി തകരാറിലാകുന്നത്.
സൈറ്റിലേക്ക് എത്താൻ കഴിയുന്നില്ലെന്ന സന്ദേശമാണ് മിക്കപ്പോഴും ലഭിക്കുക. സെർച്ച് ചെയ്ത് നോക്കിയാൽ സാമ്യമുള്ള മറ്റ് വെബ് സൈറ്റുകളിലേക്ക് എത്തും.
ഓഗസ്റ്റിൽ ആകെ 11 പ്രവൃത്തി ദിവസങ്ങൾ ആയിരുന്നു. മിക്ക സ്‌കൂളുകളിലും ആറ് പ്രവൃത്തി ദിവസങ്ങളിലെ ഹാജരും വിഭവങ്ങളും മാത്രമാണ് രേഖപ്പെടുത്താൻ കഴിഞ്ഞത്. സാങ്കേതിക ബുദ്ധിമുട്ടുണ്ടായാൽ എ.ഇ.ഒയെ അറിയിച്ചാൽ ബദൽക്രമീകരണം ഒരുക്കാൻ മുമ്പ് സംവിധാനങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതിനുള്ള അധികാരം പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നു അനുമതി ലഭിക്കുന്നത് വൈകിയാൽ ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കുമെന്നാണ് പ്രഥമാദ്ധ്യാപകരുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |