
തിരുവനന്തപുരം: സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയെ മാനിച്ചുകൊണ്ടാണ് എല്ലാവരും മതവിശ്വാസങ്ങൾ പിന്തുടരേണ്ടത്.
അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതിനെ അംഗീകരിക്കുന്നു. എന്നാൽ സ്ത്രീകൾ ഭരണഘടനാപരമായി തുല്യനീതിയും അവകാശങ്ങളുമുള്ള വ്യക്തിത്വങ്ങളാണെന്ന കാര്യം ആരും മറക്കരുത്. സ്വന്തം മതവിശ്വാസങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ സ്ത്രീകൾ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നുണ്ട്. സ്ത്രീകൾ പുറത്തേക്ക് ഇറങ്ങരുതെന്ന തരത്തിലുള്ള നിലപാട് പൊതുസമൂഹത്തിനു സ്വീകാര്യമല്ല.
രാജ്യത്തെ സ്ത്രീകൾ ഇരുണ്ടകാലത്തെ അതിജീവിച്ചവരാണ്. ഇന്ന് നമ്മുടെ പെൺകുട്ടികൾ മിടുക്കും കഴിവും തെളിയിച്ച് വിവിധ മേഖലകളിൽ വിജയം കൈവരിക്കുന്നു. ഭരണതലങ്ങളിൽ ആത്മവിശ്വാസത്തോടെ നേതൃത്വം നൽകുന്നു. രാജ്യത്തിന്റെ പ്രഥമപൗര വനിതയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദീർഘകാലം രാജ്യത്തെ നയിച്ച വനിതയാണെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |