
കൊച്ചി: മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം" സിനിമയുടെ ചിത്രീകരണത്തിന് ശബരിമല സന്നിധാനത്ത് അനുമതി നൽകാനാകില്ലെന്ന വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ സന്നിധാനത്ത് ഷൂട്ടിംഗ് അനുവദിക്കാനാകില്ല. തരുൺ മൂർത്തിയും നിർമ്മാതാവ് ആഷിഖ് ഉസ്മാനും സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. പമ്പയിലെ പെട്രോൾ പമ്പിന് എതിർവശത്തുള്ള ചായക്കട, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ഈമാസം 28 വരെ നിബന്ധനകളോടെ ചിത്രീകരണം നടത്താം. വനം വകുപ്പിന് നിശ്ചിത ഫീസ് അടയ്‌ക്കണമെന്നും കരാർ ഒപ്പിടണമെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |