
മൂവാറ്റുപുഴ ജില്ലയ്ക്കായി ഒരു കാരണവശാലും തൊടുപുഴ വിട്ടു നൽകില്ല. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണ്. അത് പറിച്ചെടുക്കാൻ അനുവദിക്കില്ല. പുതിയ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കേണ്ടത് യു.ഡി.എഫിലാണ്. മൂവാറ്റുപുഴ എം.എൽ.എയായിരുന്ന ജോസഫ് വാഴയ്ക്കൻ മുമ്പ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നതാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്തംബർ ഒന്നിന് ഡാമിലെത്തും. സമ്പൂർണ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടും. തയ്യാറായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കും. മുൻ സർക്കാരിന് കേസിൽ വീഴ്ച പറ്റിയതിനാൽ പുതിയ അഭിഭാഷക സംഘത്തെ സുപ്രീംകോടതിയിൽ നിയോഗിച്ചു.
മോൻസ് ജോസഫ്
മന്ത്രി
പരസ്യ കലഹം ജനത്തെ അകറ്റും
പദവികൾ സംബന്ധിച്ച പരസ്യകലഹം ഇടതുമുന്നണിയിൽ നിന്ന് ജനങ്ങൾ കൂടുതൽ അകലുന്നതിന് കാരണമാകും. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ആഴത്തിലുള്ള വിലയിരുത്തലും തിരുത്തലുമാണ് ഇപ്പോഴത്തെ ആവശ്യം. ഇതല്ലാതെയുള്ള ഏത് നിലപാടും ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് രാഷ്ട്രീയ ആത്മഹത്യയ്ക്ക് തുല്യമായിരിക്കും. സതീശൻ നയിക്കുന്നു, ബി.ജെ.പി ഭരിക്കുന്നു എന്ന നിലയിലാണ് കേരളത്തിലെ കാര്യങ്ങൾ. മന്ത്രിമാർ ഒരേ വിഷയങ്ങളിൽ പരസ്പരവിരുദ്ധമായി സംസാരിക്കുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയാണ് തെളിയിക്കുന്നത്.
ജോസ് കെ.മാണി
കേരള കോൺഗ്രസ് (എം) ചെയർമാൻ
മുഖം നോക്കാതെ നടപടിയെടുത്തു
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ സർക്കാരും പാർട്ടിയും കർശന നടപടിയാണ് സ്വീകരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോൺഗ്രസ് നേതാവെന്ന് നോക്കാതെ തെറ്റ് ചെയ്തവർക്കെതിരെ നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്ന രീതിയിൽ വഴിതടഞ്ഞത് തെറ്റായ നടപടിയാണ്. കെ.പി.സി.സി അദ്ധ്യക്ഷനാകാൻ യോഗ്യതയുള്ള നിരവധിയാളുകളുണ്ട്. യാതൊരുവിധ ഗ്രൂപ്പ് വഴക്കുകളുമില്ല.
സണ്ണി ജോസഫ്
മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |