
തിരുവനന്തപുരം: റെയ്ഡ് നടത്തി പുകമറ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള നടപടിയാണ് ഇ.ഡിയുടേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
നേതാക്കളെ സംശയമുനയിൽ നിറുത്താനാണ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം നിഖിലിന്റേയും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെയും വീടുകളിൽ റെയ്ഡ് നടത്തിയതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായവരെ ഭീതിജനകമായ അന്തരീക്ഷത്തിലാക്കാൻ ബോധപൂർവ്വമായ ശ്രമമുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത റെയ്ഡാണ് നടന്നത്. കുറ്റം ചെയ്തതിന്റെ പരിശോധനയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. ഇതു തുറന്നുകാട്ടും.
വിഴിഞ്ഞം എക്സിം ഉദ്ഘാടനചടങ്ങ് എൽ.ഡി.എഫ് ബഹിഷ്‌കരിച്ചിട്ടില്ല. വികസനപ്രവർത്തനത്തോട് മുഖം തിരിക്കില്ല. പ്രതിപക്ഷ നേതാവ് ചടങ്ങിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. സെക്രട്ടേറിയറ്റ് യോഗം നടക്കുന്നതുകൊണ്ടായിരിക്കും. സർക്കാരിനെതിരെ ഇപ്പോൾ സമരം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല. ഡി.വൈ.എഫ്.ഐ ഭാരവാഹികളെ തീരുമാനിക്കുന്നത് ഡി.വൈ.എഫ്.ഐയാണ്. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പൊതുജനങ്ങളുടെ പ്രതികരണങ്ങൾ ക്രോഡീകരിച്ച് വിശാലസമിതിയിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
കാര്യക്ഷമമായി വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കാലവർഷക്കെടുതിയിൽ ധനസഹായം നൽകുന്നില്ല. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററും കോൺഗ്രസ് നേതാവും അറസ്റ്റിലായതോടെ തൂഫാൻ ഒതുങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും ഏതുസമയത്തും കടന്നുചെല്ലാനാവുന്ന ആളാണ് ലഹരിക്കേസ് പ്രതി എന്നത് ഞെട്ടിക്കുന്നതാണ്. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുമുണ്ട്. സംസ്ഥാനത്ത് മാദ്ധ്യമ അടിയന്തരാവസ്ഥയാണ്. മലപ്പുറത്തെ ബാലസംഘം കുട്ടികളുടെ അക്കൗണ്ട് പോലും നീക്കി. 25 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. അപ്പോൾ തന്നെ അക്കൗണ്ട് പൂട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |