
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ സുപ്രീംകോടതി മേൽനോട്ടത്തിലായിരിക്കണമെന്ന് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി. ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (ഫൈമ) ആണ് ഹർജി നൽകിയത്. പരീക്ഷാനടത്തിപ്പിൽ നിന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ) ഒഴിവാക്കുകയോ സംവിധാനത്തിൽ പരിഷ്കരണം കൊണ്ടുവരികയോ ചെയ്യണം. വെർച്വൽ പരീക്ഷയും പരിഗണിക്കണമെന്ന് ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (ഫൈമ) സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് യൂത്ത് കോൺഗ്രസും എൻ.എസ്.യു.ഐയും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |