SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.34 AM IST

പഞ്ചാബ് പ്രതിസന്ധി: ആം ആദ്മി ഉന്നതതല യോഗം ഇന്ന്

c

ന്യൂ‌ഡൽഹി: ഏഴ് രാജ്യസഭാ എം.പിമാർ ബി.ജെ.പിയിൽ ചേർന്നതിനുപിന്നാലെ ഉരുത്തിരിഞ്ഞ പഞ്ചാബിലെ പ്രതിസന്ധി മറികടക്കാൻ ഊർജ്ജിത ശ്രമങ്ങളുമായി ആം ആദ്മി പാർട്ടി. ജലന്ധറിൽ ഇന്ന് ഉന്നതതല യോഗം ചേരും. 94 എം.എൽ.എമാരോടും ജലന്ധറിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പഞ്ചാബിന്റെ ചുമതലയുള്ള മനീഷ് സിസോദിയയുടെ ആഭിമുഖ്യത്തിലാണ് യോഗം. പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഓൺലൈനായി ചേർന്നേക്കും. മുഖ്യമന്ത്രി ഭഗവന്ത് മന്നും പങ്കെടുക്കും. 63 എം.എൽ.എമാർ തനിക്കൊപ്പമുണ്ടെന്ന്​ പാർട്ടി വിട്ട രാഘവ് ഛദ്ദ അവകാശവാദമുന്നയിച്ചിരുന്നു. ഇത് നേതൃത്വം തള്ളുന്നുണ്ടെങ്കിലും രാഘവ് ശുപാർശ ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ സീറ്റ് കിട്ടിയ ചില എം.എൽ.എമാർ പാർട്ടിയുടെ നിരീക്ഷണത്തിലാണ്. മൂന്ന് എം.പിമാരാണ് ആം ആദ്മിക്ക് ലോക്‌സഭയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA