SignIn
Kerala Kaumudi Online
Wednesday, 13 May 2026 1.42 AM IST

നവകേരളയാത്രയ്ക്കിടെ മ‌ർദ്ദനം: വീണ്ടും പരാതി നൽകുമെന്ന് എ.ഡി.തോമസ്

Increase Font Size Decrease Font Size Print Page
a

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ പുതിയ മുഖ്യമന്ത്രി ചുമതലയേറ്റെടുത്ത് 24മണിക്കൂറിനകം പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് ആലപ്പുഴ മണ്ഡലം നിയുക്ത എം.എൽ.എ എ.ഡി.തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തോമസിനൊപ്പം മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസും പരാതിയിൽ കക്ഷിചേരും.

ഇവരോട് വ്യക്തിപരമായി തനിക്ക് പ്രശ്നമില്ല. മർദ്ദനത്തിൽ എസ്.പിക്കടക്കം പരാതി നൽകിയിട്ടും കേസെടുത്തില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിലാണ് തുടർനടപടി ആരംഭിച്ചത്. ലോകം മുഴുവൻ കണ്ട സംഭവം നടന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. വീണ്ടും കോടതിയെ സമീപിച്ചപ്പോൾ തുടർനടപടിക്ക് ഉത്തരവിട്ടു. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ലെന്നും എ.ഡി.തോമസ് പറഞ്ഞു.

TAGS: NAVAKERALA YATHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA