SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.50 AM IST

നീറ്റ് യു.ജി തട്ടിപ്പിന് അതിഭീമൻ റാക്കറ്റ്

p

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പ‌‌ർ ചോർത്തിയതിനു പിന്നിൽ അന്തർസംസ്ഥാന ശൃംഖലകളുള്ള വൻകിട റാക്കറ്റെന്ന് നിഗമനം. 2024ലെ ചോദ്യപേപ്പ‌‌ർ ചോർത്തൽ രാജസ്ഥാൻ, ജാർഖണ്ഡ്, ബീഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. ഇത്തവണ അതീവ വിപുലമാണ്. മഹാരാഷ്ട്ര,ഹരിയാന,രാജസ്ഥാൻ,തെലങ്കാന,ആന്ധ്രാപ്രദേശ്,ജമ്മു കാശ്‌മീർ എന്നിവിടങ്ങളിൽ ശൃംഖലയിലെ കണ്ണികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മഹാരാഷ്ട്ര നാസിക്കിലെ പ്രിന്റിംഗ് പ്രസിൽ നിന്നാണ് ചോദ്യപേപ്പ‌ർ ചോർന്നതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. 15 ദിവസം മുൻപു തന്നെ ചോർച്ചയുണ്ടായി. അവിടെ നിന്ന് ഹരിയാന ഗുരുഗ്രാമിലെ ഒരു ഡോക്‌ടറുടെ കൈയിലെത്തി. പിന്നീട് ജയ്‌പൂർ വഴി നീറ്റ് പരീക്ഷാ പരിശീലനത്തിന്റെ ഹബ് എന്നറിയപ്പെടുന്ന സികറിൽ. അവിടെ നിന്ന് ജമ്മു കാശ്‌മീരിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പറന്നു. ഇതിനു പുറമെയാണ് കൈ കൊണ്ടെഴുതിയ 'ഊഹപ്പേപ്പറും"(ഗസ് പേപ്പർ) പ്രചരിച്ചത്. അതിനു പിന്നിൽ കേരളത്തിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ ചുരു സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥിയെന്നാണ് നിഗമനം. പരീക്ഷയ്‌ക്കു ദിവസങ്ങൾക്കു മുൻപ് തന്നെ ഗസ് പേപ്പർ വാട്സാപ്പ് മുഖേനയും പ‌കർപ്പെടുത്തും രാജസ്ഥാനിലെ സികറിൽ അടക്കമുള്ള വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. രാജസ്ഥാൻ പൊലീസിനാണ് ചോദ്യപേപ്പർ ചോർത്തലിനെക്കുറിച്ച് നിർണായക സൂചന ലഭിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിരുന്നു. 2024ലെ നീറ്റ് യു.ജി പരീക്ഷയിൽ 67 പേർക്ക് 720ൽ 720 മാർക്കും കിട്ടിയപ്പോൾ ഭൂരിഭാഗവും രാജസ്ഥാനിലായിരുന്നു. തുട‌ർന്നാണ് ചോദ്യപേപ്പർ ചോർച്ച സംശയമുയ‌‌ർന്നതും വിവാദമായതും സി.ബി.ഐ അന്വേഷണത്തിൽ പ്രതികളെ പിടികൂടിയതും.

നിർണായക കണ്ണികൾ പിടിയിൽ

മുഖ്യ സൂത്രധാരൻ മനീഷ് യാദവിനെ ജയ്‌പൂരിൽ നിന്നാണ് പിടികൂടിയത്. മറ്റൊരു പ്രതി രാകേഷ് മണ്ഡാവാരിയയെ സികറിൽ നിന്ന് അറസ്റ്റ് ചെയ്‌തു. കസ്റ്റഡിയിലായ കോച്ചിംഗ് സെന്റർ ഉടമകൾ,കരിയർ കൺസൾട്ടന്റുമാർ എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

10​ ​വ​ർ​ഷ​ത്തി​നി​ടെ​ 89​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​യെ​ന്ന് ​രാ​ഹുൽ

ന്യൂ​ഡ​ൽ​ഹി​:​ ​നീ​റ്ര് ​യു.​ജി​ ​ചോ​ദ്യ​പേ​പ്പ​‌​ർ​ ​ചോ​‌​ർ​ച്ച​യി​ൽ​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി.​ 10​ ​വ​ർ​ഷ​ത്തി​നി​ടെ​ ​വി​വി​ധ​ ​സു​പ്ര​ധാ​ന​ ​പ​രീ​ക്ഷ​ക​ളി​ലെ​ 89​ ​ചോ​ദ്യ​പേ​പ്പ​റു​ക​ൾ​ ​ചോ​ർ​ന്നു.​ 48​ ​പു​നഃ​പ​രീ​ക്ഷ​ക​ൾ​ ​ന​ട​ന്നു.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വി​ശ്വാ​സം​ ​ത​ക​ർ​ന്നി​രി​ക്കു​ന്നു.​ ​നീ​റ്റ് ​പ​രീ​ക്ഷ​ ​ലേ​ല​മാ​യി​ ​മാ​റി.​ ​പ​രീ​ക്ഷ​യ്‌​ക്ക് 42​ ​മ​ണി​ക്കൂ​ർ​ ​മു​മ്പ് ​നി​ര​വ​ധി​ ​ചോ​ദ്യ​ങ്ങ​ൾ​ ​വാ​ട്സാ​പ്പി​ലൂ​ടെ​ ​വി​റ്റ​ഴി​ക്ക​പ്പെ​ട്ടു.​ ​മാ​ഫി​യ​ ​സം​ഘം​ ​ഓ​രോ​ ​ത​വ​ണ​യും​ ​ര​ക്ഷ​പ്പെ​ടു​ന്നു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​റ​യു​ന്ന​ ​അ​മൃ​ത് ​കാ​ലം,​ ​വി​ഷ​കാ​ല​മാ​യി​ ​മാ​റി​യി​രി​ക്കു​ന്നു.

എ​ൻ.​ടി.​എ​യെ​ ​പി​രി​ച്ചു​വി​ട​ണം
പ​രീ​ക്ഷാ​ന​ട​ത്തി​പ്പു​ക്കാ​രാ​യ​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്രിം​ഗ് ​ഏ​ജ​ൻ​സി​യെ​ ​(​എ​ൻ.​ടി.​എ​)​ ​പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റൊ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​ന്ദ്ര​സ​ർ​ക്കാ​‌​‌​‌​ർ​ ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം​ ​ഉ​റ​പ്പാ​ക്ക​ണം.​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​പ​രീ​ക്ഷാ​ ​സം​വി​ധാ​ന​ത്തെ​ ​ത​ക​ർ​ത്തു​വെ​ന്ന് ​സി.​പി.​ഐ​ ​ആ​രോ​പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET UG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA