SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.43 AM IST

തിരഞ്ഞെടുപ്പ് വിജയം യുഡിഎഫിന്റെ മിടുക്കുകൊണ്ടല്ല, വി ഡി സതീശനോടുള്ള വിയോജിപ്പ് ഇപ്പോഴുമുണ്ടെന്ന് ജി സുകുമാരൻ നായർ

READ ENGLISH VERSION
g-sukumaran-nair

കോട്ടയം: തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും ചിലർ അവകാശപ്പെടുന്നതുപോലെ അവരുടെ മിടുക്കുകൊണ്ട് ഉണ്ടായതല്ലെന്നും എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു. അത് കോൺഗ്രസിനും യുഡിഎഫിനും പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭരണവിരുദ്ധ വികാരമായല്ല, മറിച്ച് രാഷ്ട്രീയത്തിലെ ആഭ്യന്തര പ്രശ്നമായാണ് തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. യുഡിഎഫ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്‌എസിന് യാതൊരു പ്രശ്നവുമില്ല. കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണമെന്നേയുള്ളൂ. കോൺഗ്രസിന്റെ കേന്ദ്രനേതൃത്വമാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

വി ഡി സതീശനോടുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ല. ഞങ്ങൾ സമദൂര നിലപാട് തന്നെയാണ് അതിൽ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ചില നിലപാടുകളോടുള്ള വിയോജിപ്പ് ഇപ്പോഴുമുണ്ട്.

നായർ വിഭാഗത്തോട് സമദൂരത്തിൽ വോട്ട് ചെയ്യാനാണ് പറഞ്ഞിരുന്നത്. ആരെയെങ്കിലും ജയിപ്പിക്കണമെന്നോ തോൽപ്പിക്കണമെന്നോയുള്ള നിർദേശം എൻഎസ്‌എസ് നൽകിയില്ല. ഭരണമാറ്റം ആവശ്യമാണെന്ന് കഴിഞ്ഞ പ്രാവശ്യം തന്നെ ഞാൻ പറഞ്ഞതാണ്. അന്ന് എല്ലാവരും എന്നെ കളിയാക്കി. ഞങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളല്ലാതെ അനധികൃതമായി സർക്കാരിൽ നിന്ന് ഒന്നും നേടിയെടുക്കാൻ താത്‌‌പര്യമില്ല. അവർ ചെയ്യാതിരുന്നപ്പോൾ കോടതിയിൽ പോയി വാങ്ങിയെടുത്തിട്ടുണ്ട്'-ജി സുകുമാരൻ നായർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: G SUKUMARAN NAIR, NSS, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA